ADVERTISEMENT

കൗൺസിൽ തീരുമാനപ്രകാരം മുൻവർഷങ്ങളിലെ RCM (റിവേഴ്സ് ചാർജ്) ഇപ്പോൾ അടയ്ക്കാമെന്നു പറയുന്നു. ഇതിനെക്കുറിച്ചു വിശദീകരിക്കാമോ?

എം.രവീന്ദ്രൻ, കൊല്ലം

53ാം ജിഎസ്ടി കൗൺസിൽ തീരുമാനപ്രകാരം സർക്കുലർ 211/5/2024 (26–06–2024) അനുസരിച്ച് മുൻ വർഷങ്ങളിലെ വിട്ടുപോയ ആർസിഎം നികുതി ഇപ്പോൾ അടയ്ക്കുമ്പോൾ എങ്ങനെ ഇൻപുട്ട് എടുക്കാമെന്നു നോക്കാം.

സെക്‌ഷൻ 16(4) പ്രകാരം സാമ്പത്തിക വർഷാവസാനത്തെ തുടർന്നുള്ള നവംബർ 30, അല്ലെങ്കിൽ വാർഷിക റിട്ടേൺ നൽകുന്ന തീയതിയോ ഏതാണ് നേരത്തെ അതായിരുന്നു ഇൻപുട്ട് എടുക്കേണ്ട അവസാന തീയതി. എന്നാൽ അതിനുശേഷം നികുതിദായകർക്ക് റിവേഴ്സ് ചാർജ് വഴി നികുതി അടയ്ക്കേണ്ടി വന്നാൽ നിലവിൽ നികുതി, പലിശ ചേർത്ത് അടച്ചാൽ പോലും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) ലഭിക്കുമായിരുന്നില്ല. മുൻകാലങ്ങളിലെ റിട്ടേൺ സ്‌ക്രൂട്ടിനിയുമായി ബന്ധപ്പെട്ട് ഒട്ടേറെ നോട്ടിസുകൾ നികുതിദായകർക്ക് ലഭിച്ചിരുന്നു.

എന്നാൽ, പുതിയ സർക്കുലർ 211 പ്രകാരം ഇക്കൂട്ടർക്ക് മുൻ വർഷങ്ങളിലെ റിവേഴ്‌സ് ചാർജ് ഇപ്പോൾ അടയ്ക്കാം. ഇതിന്റെ ITC എടുക്കാനുള്ള യോഗ്യതയുമുണ്ട്. നികുതിദായകൻ ഒരു ഇൻവോയ്സ് സ്വന്തമായി ഉണ്ടാക്കുകയും സെക്‌ഷൻ 31(3)(f) പ്രകാരം ഇതിന്റെ നികുതിയും പലിശയും അടയ്ക്കേണ്ടതുമാണ്. ജിഎസ്ടി റജിസ്ട്രേഷൻ ഇല്ലാത്ത സപ്ലൈയറുടെ കൈയിൽ നിന്നു സ്വീകരിക്കുന്ന ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും RCM ബാധ്യത വരുന്ന സന്ദർഭത്തിൽ മാത്രമേ ഈ ആനുകൂല്യം നികുതിദായകർക്കു ലഭിക്കുകയുള്ളു. റജിസ്ട്രേഷനുള്ള ഒരു ഡീലറുടെ കയ്യിൽ നിന്നു വാങ്ങുകയും ഇതിന് RCM വഴി നികുതി അടയ്ക്കേണ്ട അവസ്ഥയാണെങ്കിൽ ഈ ആനുകൂല്യമുണ്ടാകില്ല.

സ്റ്റാൻലി ജയിംസ്
(വായനക്കാരുടെ ജിഎസ്ടി സംബന്ധമായ സംശയങ്ങൾ bpchn@mm.co.in എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കാം.)

English Summary:

New GST

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com