ഹാക്കിങ്: വസിർഎക്സ് പരാതി നൽകി
Mail This Article
ന്യൂഡൽഹി∙ ഹാക്കർമാർ 2,000 കോടി രൂപ കൊള്ളയടിച്ചതിനു പിന്നാലെ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് ആയ വസിർഎക്സ് പൊലീസിൽ പരാതി നൽകി.
ധനമന്ത്രാലയത്തിനു കീഴിലുള്ള ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് (എഫ്ഐയു), ഐടി മന്ത്രാലയത്തിനു കീഴിലുള്ള സെർട്ട്–ഇൻ (കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം) എന്നിവയ്ക്കും വിവരം നൽകി.
പണം പലരിലൂടെ കൈമറിഞ്ഞു പോകാതിരിക്കാനായി 500ലേറെ എക്സ്ചേഞ്ചുകളുടെ സഹായവും വസിർഎക്സ് തേടി. ഇതുമായി ബന്ധപ്പെട്ട ഇടപാടുകൾ വിലക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നഷ്ടമായ പണം ഏതുവിധേനയും കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് കമ്പനി മാനേജ്മെന്റ് അറിയിച്ചു.
സൈബർ ആക്രമണത്തെത്തുടർന്ന് വസിർഎക്സിൽ നിന്ന് ഉപയോക്താക്കൾക്ക് പണം പിൻവലിക്കുന്നതിന് വിലക്കേർപ്പെടുത്തി.
ഒരു ഇന്ത്യൻ ക്രിപ്റ്റോ എക്സ്ചേഞ്ചിനു നേരെയുണ്ടാകുന്ന ഏറ്റവും വലിയ സൈബർ ആക്രമണമാണിത്.