ഗരുഡവേഗയിൽ പുതിയ സിഇഒ സതീഷ് ലക്കരാജു

Mail This Article
×
ഗരുഡവേഗയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി സതീഷ് ലക്കരാജുവിനെ നിയമിച്ചു. വിസ് ഫ്രൈറ്റ്, എജിലിറ്റി ലോജിസ്റ്റിക്‌സ്, ഡാഷ്‌സർ ഇന്ത്യ എന്നിവയിലെ പ്രധാന റോളുകൾ ഉൾപ്പെടെ ലോജിസ്റ്റിക് വ്യവസായത്തിൽ 30 വർഷത്തിലേറെ പരിചയമുള്ള വ്യക്തിയാണ് ലക്കരാജു. ഗരുഡവേഗയിൽ ചേരുന്നതിൽ അഭിമാനിക്കുന്നുവെന്നു സതീഷ് ലക്കരാജു പറഞ്ഞു.
ഇന്ത്യയിലുടനീളമുള്ള 185 ലൊക്കേഷനുകളിലായി 400-ലധികം ശാഖകൾ ഗരുഡവേഗ പ്രവർത്തിപ്പിക്കുന്നു, യുഎസ്എ, യുകെ, യുഎഇ, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് വേഗതയേറിയതും വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ രാജ്യാന്തര ഷിപ്പിംഗ് സാധ്യമാക്കുന്നു. മത്സരാധിഷ്ഠിത വിലനിർണയത്തിനും 24/7 പ്രവർത്തനത്തിനും പേരുകേട്ട ഗരുഡവേഗ, ആഗോളതലത്തിലുള്ള ഇന്ത്യൻ ബിസിനസുകൾക്കുള്ള ഒരു സുപ്രധാന ലിങ്കാണ്.
English Summary:
Satish Lakaraju Appointed as New CEO of Garudavega
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.