തൊഴിലില്ലായ്മ പരിഹരിക്കാന്‍ നിരവധി നടപടികള്‍

Mail This Article
യുവാക്കള്‍ക്കിടയില്‍ വളരുന്ന അതൃപ്തിപരിഹരിക്കാന്‍ നിരവധി നടപടികള്‍ ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷം കൊണ്ട് 4.1 പേർക്ക് തൊഴിൽ നൈപുണ്യം വർധിപ്പിക്കാനും തൊഴിലവസരം ഉണ്ടാക്കാനും 2 ലക്ഷം കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം യുവാക്കളുടെ നൈപുണ്യ വര്‍ധനവും ലക്ഷ്യമിടുന്നു. 1000 ലക്ഷം ഐടിഐകളെ നവീകരിക്കുവാനം പദ്ധതിയുണ്ട്.
നാലു സ്‌കീമുകള്‍ തന്നെ ഇതിനായി അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ മൂന്നു സ്‌കീമുകള്‍ പുതുതായി സൃഷ്ടിക്കുന്ന തൊഴിലവസരവുമായി ബന്ധപ്പെടുത്തിയുള്ളതാണ്. ഇത് തൊഴില്‍ ദാതാക്കളെ പുതുതായി ആളുകള്‍ക്ക് തൊഴില്‍ കൊടുക്കാന്‍ പ്രേരിപ്പിക്കും എന്നാണ് ധനമന്ത്രി പ്രതീക്ഷിക്കുന്നത്.
ആദ്യമായി ഒരാളെ നിയമിക്കുമ്പോള്‍ അയാളുടെ 15,000 രൂപവരെയുള്ള ആദ്യമാസ വേതനം കേന്ദ്രം നല്‍കും. മൂന്നുതവണകളായിട്ടാണ് ഇത് നല്‍കുക. ഒരു കോടി യുവാക്കള്‍ക്ക് 500 ഓളം സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് നല്‍കുമെന്ന പ്രഖ്യാപനം തൊഴില്‍ ലഭ്യമാക്കുന്ന രീതിയില്‍ കഴിവ് വര്‍ധിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമാകും. പ്രതിമാസം 5000 രൂപ സ്റ്റൈപെന്‍ഡ് ലഭിക്കുമെന്നും 6000 രൂപ ഒറ്റത്തവണയും ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.