ADVERTISEMENT

റോഡുകളിലെ വെള്ളക്കെട്ട് മുതൽ വർധിക്കുന്ന അപകടങ്ങൾ വരെ മഴക്കാലം വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ‘റിസ്ക്’ നിറഞ്ഞതാണ്. മഴക്കാലവുമായി ബന്ധപ്പെട്ട വാഹനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന പ്രത്യേക ഇൻഷുറൻസ് പരിരക്ഷകൾ ഈ ‘റിസ്ക്’ കുറയ്ക്കാൻ സഹായിക്കും. പ്രധാനപ്പെട്ട പോളിസികൾ പരിചയപ്പെടാം.

എൻജിൻ പ്രൊട്ടക്‌ഷൻ:  മഴക്കാലം കാറിന്റെ എൻജിനു നാശമുണ്ടാക്കിയേക്കാം; പ്രത്യേകിച്ചും വെള്ളം നിറഞ്ഞ പ്രദേശങ്ങളിലൂടെ പതിവായി വാഹനമോടിക്കുകയാണെങ്കിൽ. എൻജിനിലേക്കു വെള്ളം കയറുന്നത് സ്റ്റാൻഡേഡ് കാർ ഇൻഷുറൻസ് പോളിസികളിൽനിന്നു പരിരക്ഷ ലഭിക്കാത്ത തരത്തിലുള്ള നാശനഷ്ടങ്ങൾക്കു കാരണമാകും. അത്തരം സാഹചര്യങ്ങളിൽ സംരക്ഷണം ലഭിക്കാൻ പ്രത്യേകം രൂപകൽപന ചെയ്തിരിക്കുന്നതാണ് എൻജിൻ പ്രൊട്ടക്‌ഷൻ ഇൻഷുറൻസ്. വെള്ളം കയറി എൻജിനു തകരാർ സംഭവിച്ചാൽ, റിപ്പയർ അല്ലെങ്കിൽ റീപ്ലേസ്മെന്റിന് ഈ ആഡ്-ഓൺ പരിരക്ഷ സാമ്പത്തിക സംരക്ഷണം നൽകുന്നു.

സീറോ ഡിപ്രീസിയേഷൻ പരിരക്ഷ: മറ്റ് ആസ്തികളെപ്പോലെ കാറുകളും കാലക്രമേണ ഡിപ്രീസിയേഷന് വിധേയമാകും. അതായത്, കാറിന്റെ മൂല്യം കാലക്രമേണ കുറയും. സ്റ്റാൻഡേഡ് ഇൻഷുറൻസ് പോളിസിയിൽ വാഹനങ്ങളുടെ മാറ്റിവച്ച ഭാഗങ്ങളുടെ ഡിപ്രീസിയേഷൻ പരിഗണിക്കും. ക്ലെയിം ഉന്നയിക്കുന്ന സമയങ്ങളിൽ, പ്രത്യേകിച്ച് മഴക്കാലത്ത് ഇതു കുറഞ്ഞ പേഔട്ടിനു കാരണമാകും. എന്നാൽ കേടായ ഭാഗങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള മുഴുവൻ ചെലവും ഒരു ഡിപ്രീസിയേഷൻ കിഴിവുമില്ലാതെ ലഭിക്കുന്നതിനു സഹായിക്കുന്നതാണ് സീറോ ഡിപ്രീസിയേഷൻ പരിരക്ഷ. അതിനാൽ നിങ്ങൾ അധിക ചെലവുകൾ വഹിക്കേണ്ടിവരില്ല.

റോഡ്‍സൈഡ് അസിസ്റ്റൻസ് പരിരക്ഷ: ബ്രേക്ഡൗൺ അല്ലെങ്കിൽ അപകടം കാരണം റോഡിൽ കുടുങ്ങുന്നത് സാധാരണമാണ്. റോഡ്‍സൈഡ് അസിസ്റ്റൻസ് പരിരക്ഷ, സഹായത്തിനായി ഒരു വിളിപ്പാടകലെയുണ്ട്. ടോവിങ്, ഇന്ധന വിതരണം, ബാറ്ററി ജംപ്-സ്റ്റാർട്ട്, സംഭവ സ്ഥലത്തെ ചെറിയ അറ്റകുറ്റപ്പണികൾ തുടങ്ങിയ സേവനങ്ങൾ ഈ ആഡ്-ഓൺ വാഗ്ദാനം ചെയ്യുന്നു. ഈ പരിരക്ഷ ഉപയോഗിച്ച്, മഴയിൽ കുടുങ്ങിപ്പോകുന്നതിന്റെ ടെൻഷനും അസൗകര്യവും നിങ്ങൾക്ക് ഒഴിവാക്കാം.

കൺസ്യൂമബിൾസ് പരിരക്ഷ: വെള്ളം നിറഞ്ഞ റോഡുകളും കനത്ത മഴയും കാറിന്റെ എൻജിൻ ഓയിൽ, ബ്രേക്ക് ഓയിൽ, ലൂബ്രിക്കന്റുകൾ, നട്ടുകൾ, ബോൾട്ടുകൾ തുടങ്ങിയ കൺസ്യൂമബിൾ ഇനങ്ങളുടെ തേയ്‌മാനത്തിലേക്കു നയിച്ചേക്കാം. സ്റ്റാൻഡേഡ് ഇൻഷുറൻസ് പോളിസികൾ ഈ കൺസ്യൂമബിൾ ഇനങ്ങളുടെ ചെലവ് പരിരക്ഷിക്കുന്നില്ല. കൺസ്യൂമബിൾസ് പരിരക്ഷ ഈ അനുബന്ധ സാധനങ്ങൾ മാറ്റിവയ്ക്കുന്നതിനോ വീണ്ടും നിറയ്ക്കുന്നതിനോ ആവശ്യമായ ചെലവ് വഹിക്കും. 

മഴക്കാലത്തു വരുന്ന അധിക ചെലവുകളിൽനിന്ന് ഇവ വാഹന ഉടമയെ സംരക്ഷിക്കും.

ടയർ പ്രൊട്ടക്‌ഷൻ: മഴക്കാലത്ത് റോഡുകളിൽ കുഴികൾ രൂപപ്പെടുന്നതു സാധാരണമാണ്. ഇതുമൂലം ടയറിന് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. വിള്ളൽ, വീക്കം, പൊട്ടൽ എന്നിവ മൂലം കേടായ ടയറുകൾ നന്നാക്കാനോ മാറ്റിസ്ഥാപിക്കാനോ ടയർ പ്രൊട്ടക്‌ഷൻ കവർ സഹായിക്കും. പ്രീമിയം ടയറുകളുടെ വില കണക്കിലെടുക്കുമ്പോൾ, ഈ പരിരക്ഷ വളരെ പ്രയോജനകരമാണ്.

ലേഖകൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിന്റെ മോട്ടർ ഡിസ്ട്രിബ്യൂഷൻ മേധാവിയാണ്

English Summary:

monsoon Special insurance coverages for vehicles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com