സി.എസ്.സെട്ടി എസ്ബിഐ ചെയർമാൻ
Mail This Article
×
ന്യൂഡൽഹി ∙ ചല്ല ശ്രീനിവാസലു സെട്ടിയെ (സി.എസ്.സെട്ടി) എസ്ബിഐ ചെയർമാനായി നിയമിതനായി. എസ്ബിഐയിലെ മുതിർന്ന മാനേജിങ് ഡയറക്ടറായിരുന്നു. 3 വർഷത്തേക്കാണു നിയമനം. 28 ന് സ്ഥാനമേറ്റെടുക്കും. നിലവിൽ ചെയർമാനായ ദിനേശ് കുമാർ ഖര 28നാണു വിരമിക്കുന്നത്.
ആന്ധ്രപ്രദേശ് പ്രകാശം ജില്ലയിലെ പൊട്‌ലപടു സ്വദേശിയാണു സി.എസ്.സെട്ടി.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള, കേന്ദ്രമന്ത്രിസഭയുടെ അപ്പോയിന്റ്മെന്റ്സ് കമ്മിറ്റിയുടേതാണു നിയമനം.
English Summary:
CS Setty appointed as SBI chairman
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.