ADVERTISEMENT

ന്യൂഡൽഹി∙ കഴിഞ്ഞ 5 വർഷത്തിനിടെ ബാങ്കുകൾ സാങ്കേതികതമായി എഴുതിത്തള്ളിയത് 9.9 ലക്ഷം കോടി രൂപയാണെന്ന് കേന്ദ്രം രാജ്യസഭയിൽ അറിയിച്ചു.സാങ്കേതികമായി കടബാധ്യത എഴുതിത്തള്ളുമ്പോൾ, ആ തുക ബാങ്കിന്റെ ബാലൻസ് ഷീറ്റിൽ ആസ്തിയുടെ ഗണത്തിൽനിന്ന് ഒഴിവാക്കും.

നിഷ്ക്രിയ ആസ്തി (എൻപിഎ) കുറയ്ക്കുന്നതിന്റെ ഭാഗമാണിത്. എന്നാൽ, ബാങ്ക് ശാഖയുടെ കിട്ടാക്കട കണക്കിൽ അതു തുടരും. പണം തിരിച്ചുപിടിക്കാനുള്ള നടപടികളും തുടരണം. 9.9 ലക്ഷം കോടി രൂപയിൽ 18 ശതമാനത്തോളം തുക (1.84 ലക്ഷം കോടി രൂപ) മാത്രമേ തിരിച്ചുപിടിക്കാനായിട്ടുള്ളൂ.

2019–20ലാണ് ഏറ്റവും കൂടുതൽ തുക എഴുതിത്തള്ളിയത്, 2.34 ലക്ഷം കോടി രൂപ. 

English Summary:

9.9 lakh crore rupees written off by banks in 5 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com