ജിഎസ്ടി കൗൺസിൽ സെപ്റ്റംബർ 9 ന്
Mail This Article
×
ന്യൂഡൽഹി∙ കേന്ദ്ര ബജറ്റിനു ശേഷമുള്ള ആദ്യത്തെ ജിഎസ്ടി കൗൺസിൽ യോഗം ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ സെപ്റ്റംബർ 9നു ചേരും. ജിഎസ്ടി നിരക്കുകളുടെ ഏകീകരണം യോഗം ചർച്ച ചെയ്യുമെന്നാണു കരുതുന്നത്. നിലവിൽ മിക്കവാറും ഉൽപന്നങ്ങൾ 5%, 12%, 18%, 28% എന്നീ സ്ലാബുകളിലാണു വരുന്നത്. ഇതു പരമാവധി ഏകീകരിക്കാനാണു നീക്കം. നിരക്ക് ഏകീകരണത്തെ പറ്റി, ഇതുസംബന്ധിച്ച മന്ത്രിതല ഉപസമിതിയുടെ അധ്യക്ഷൻ അടുത്ത യോഗത്തിൽ വിശദീകരിക്കുമെന്നു കഴിഞ്ഞ ജിഎസ്ടി കൗൺസിലിനു ശേഷം ധനമന്ത്രി പറഞ്ഞിരുന്നു.
English Summary:
GST Council Meeting Scheduled for September 9
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.