ADVERTISEMENT

മുംബൈ∙ എസ്ബിഐ അടിസ്ഥാന പലിശ നിരക്ക് വീണ്ടും ഉയർത്തി. 0.10% വരെയാണ് വർധന. ഇതോടെ വിവിധതരം വായ്പകളുടെ ഇഎംഐ നിരക്ക് ഉയരും. കഴിഞ്ഞ മാസവും ജൂണിലും പലിശ നിരക്കുകൾ ഉയർത്തിയിരുന്നു.

പുതുക്കിയ നിരക്കുകൾ ഇന്നു പ്രാബല്യത്തിൽ വരും. വായ്പാ പലിശനിരക്കു നിർണയത്തിലെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായ എംസിഎൽആർ (മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിങ് റേറ്റ്) നിരക്കാണു വർധിപ്പിച്ചത്. റിസർവ് ബാങ്ക് പണനയങ്ങളിൽ തുടർച്ചയായി തൽസ്ഥിതി തുടരുന്നതിനാൽ മിക്ക ബാങ്കുകളും വായ്പാ പലിശ നിരക്ക് ഉയർത്തുകയാണ്.

പുതിയ പലിശനിരക്ക്

ഒരു ദിവസം– 8.20%

ഒരു മാസം– 8.45

3 മാസം– 8.50

6 മാസം– 8.85

1 വർഷം– 8.95

2 വർഷം– 9.05

3 വർഷം– 9.10

English Summary:

SBI hiked interest rates again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com