ADVERTISEMENT

ന്യൂഡൽഹി∙ ഏപ്രിൽ–ജൂൺ കാലയളവിൽ കേരളത്തിന്റെ നഗരമേഖലകളിലെ തൊഴിലില്ലായ്മ നിരക്കിൽ നേരിയ കുറവ്. 

ജനുവരി–മാർച്ചിൽ 10.7% ആയിരുന്നത് 10 ശതമാനമായി കുറഞ്ഞു. തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ കശ്മീരിലാണ് (11.5%). രണ്ടാമത് കേരളവും രാജസ്ഥാനും (10%). ഏറ്റവും കുറവ് ഡൽഹിയിലാണ് (2.5%).

2023  ഒക്ടോബർ–ഡിസംബറിൽ 10.3% ആയിരുന്നു കേരളത്തിലെ നിരക്ക്. രാജ്യമാകെയുള്ള നഗരമേഖലകളിലെ തൊഴിലില്ലായ്മ നിരക്ക് 6.6 ശതമാനമാണ്. 

ജനുവരി–മാർച്ചിൽ ഇത് 6.7% ആയിരുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റേതാണ് കണക്ക്.

കേരളത്തിന്റെ സമീപ സംസ്ഥാനങ്ങളിലെ നിരക്ക്: തമിഴ്നാട് (5.5%), കർണാടക (4.5%), ആന്ധ്രപ്രദേശ് (8.4%). നഗരമേഖല കേന്ദ്രീകരിച്ചുള്ള കണക്കാണ് ഓരോ മൂന്നു മാസത്തിലും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പ്രസിദ്ധീകരിക്കുന്നത്.

കേരളം: തൊഴിലില്ലായ്മ നിരക്ക്

ബ്രാക്കറ്റിൽ ജനുവരി–മാർച്ചിലെ നിരക്ക്


പുരുഷന്മാർ: 7.3% (8.5%)

സ്ത്രീകൾ: 15.2% (15%)

English Summary:

Slight reduction in urban unemployment in Kerala

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com