ADVERTISEMENT

ദുബായ്∙ സൗദിയുടെ രണ്ടാമത്തെ വലിയ വ്യാപാര ‌പങ്കാളിയായി ഇന്ത്യ. വിപണി മാറ്റങ്ങൾ വിശകലനം ചെയ്യുന്ന റുബിക്സ് വാർഷിക റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി. 4 വർഷത്തിനിടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി 9 ശതമാനമായും ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 6 ശതമാനമായും വളർന്നു. സൗദിയിൽ നിന്നുള്ള ഇറക്കുമതി 4% വളർന്ന് 3180 കോടി ഡോളർ ആയപ്പോൾ മൊത്തം ഇറക്കുമതിയിൽ സൗദിയുടെ പങ്ക് 5.9% ആയി. ഇന്ത്യയിൽ നിന്ന് അരി, വാഹനങ്ങൾ, പെട്രോളിയം ഉൽപന്നങ്ങൾ, ടൈൽ എന്നിവയാണു കയറ്റി അയച്ചത്. ക്രൂഡ് ഓയിൽ, പെട്രോളിയം ഗ്യാസ്, വളം, പോളിമർ എന്നിവ ഇറക്കുമതി ചെയ്തു. ക്രൂഡ് ഓയിലിന്റെ 69 ശതമാനവും സൗദിയിൽ നിന്നാണ്. എന്നാൽ, റഷ്യയിൽ നിന്നു കൂടി ക്രൂഡ് ഓയിൽ വാങ്ങുന്നതിനാൽ  ഇറക്കുമതി ഇടിഞ്ഞിട്ടുണ്ട്. റിലയൻസ് ജിയോ, റിലയൻസ് റീട്ടെയ്ൽ വെഞ്ച്വർ എന്നീ കമ്പനികളിൽ  ഉൾപ്പെടെ 330 കോടി ഡോളറിന്റെ നിക്ഷേപവും നടത്തിയിട്ടുണ്ട്. 

English Summary:

India as a trading partner of Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com