ADVERTISEMENT

തൃശൂർ ∙ ഓണവിപണി ലക്ഷ്യമിട്ട് കുടുംബശ്രീ പുറത്തിറക്കുന്ന ശർക്കരവരട്ടിയുടെയും നേന്ത്രക്കായ ഉപ്പേരിയുെടെയും ഉൽപാദനം തൃശൂരിലെ യൂണിറ്റിൽ ആരംഭിച്ചു. കാസർകോട് ഒഴികെ എല്ലാ ജില്ലകളിലും ഒരാഴ്ചയ്ക്കുള്ളിൽ ഉൽപാദനം ആരംഭിക്കും. 300 യൂണിറ്റുകളിൽ നിന്നാണ് ഫ്രെഷ് ബൈറ്റ്സ് എന്ന ബ്രാൻഡ് നാമത്തിൽ കുടുംബശ്രീ ഉപ്പേരി പുറത്തിറങ്ങുക. 

ഓരോ യൂണിറ്റും 50 മുതൽ 100 വരെ കിലോഗ്രാം പ്രതിദിന ശേഷിയുള്ളതാണ്. 100 ഗ്രാമിനു 40 രൂപയും 250 ഗ്രാമിനു 100 രൂപയും വീതമുള്ള പായ്ക്കറ്റുകളിൽ ലഭ്യമാകും.

കുടുംബശ്രീയുടെ ലൈവ്‍ലിഹുഡ് ഇനിഷ്യേറ്റീവ് ഫോർ ട്രാൻസ്ഫർമേഷൻ എന്ന പദ്ധതിക്കു കീഴിൽ ഉൽപാദന മേഖലയിലുള്ള എല്ലാ സംരംഭങ്ങളെയും ചേർത്തു ജില്ലാ തലത്തിൽ ക്ലസ്റ്റർ രൂപീകരിച്ചാണ് ഉപ്പേരി ഉൽപാദനം. 

English Summary:

Kudumbashri banana chips started production

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com