സാമ്പത്തിക വളർച്ച കുറയുമെന്ന് എസ്ബിഐ
Mail This Article
×
മുംബൈ∙ ജൂണിൽ അവസാനിച്ച പാദത്തിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കുറയുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സാമ്പത്തിക വിദഗ്ധർ. 7-7.1% എന്നിങ്ങനെയാണ് ഇവർ പ്രതീക്ഷിക്കുന്ന ജിഡിപി വളർച്ച നിരക്ക്. ഏപ്രിൽ–ജൂൺ പാദങ്ങളിൽ രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളിൽ കുറവ് അനുഭവപ്പെട്ടതായാണ് സംഘത്തിന്റെ വിലയിരുത്തൽ. ആഗോള വളർച്ചയിലെ മുരടിപ്പും വിലക്കയറ്റത്തോതിലുണ്ടാകുന്ന ഇടിവും പലിശ ഇളവിനുള്ള അനുകൂല സാഹചര്യത്തെയാണു സൂചിപ്പിക്കുന്നത്. 41 അടിസ്ഥാന സൂചികകളെ ആസ്പദമാക്കിയാണ് എസ്ബിഐയിലെ സാമ്പത്തിക ശാസ്ത്രജ്ഞരുടെ അനുമാനം. അതേസമയം, ഈ സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ച നിരക്ക് റിസർവ് ബാങ്കിന്റെ പ്രതീക്ഷിത നിരക്കായ 7.2 ശതമാനത്തെക്കാൾ കൂടുതലായിരിക്കുമെന്നും ഇവർ വിലയിരുത്തുന്നു.
English Summary:
SBI says that economic growth will slow down
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.