രാജ്യാന്തര വിലയുടെ ചുവട് പിടിച്ച് കേരളത്തിലും സ്വർണ വില താഴേയ്ക്ക്
Mail This Article
സ്വർണവില ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഇന്ന് കുറഞ്ഞു. 18 കാരറ്റ് സ്വർണം ഗ്രാമിന് 5 രൂപ കുറഞ്ഞു. വെള്ളി വില ഗ്രാമിന് രണ്ടു രൂപ താഴ്ന്ന് 91 രൂപയായി. ഗ്രാമിന് 6695 രൂപയിലും പവന് 53560 രൂപയിലും ആണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.18 കാരറ്റ് സ്വർണത്തിന് 5545 രൂപയാണിന്ന്.
രാജ്യാന്തര വില ഔൺസിന് വീണ്ടും 2500 ഡോളറിന് താഴെ എത്തിയത് കേരളത്തിലെ വിലയെയും സ്വാധീനിച്ചു. 2495 ഡോളറിലേക്കാണ് വിലയിടിഞ്ഞത്. നിലവിൽ വ്യാപാരം നടക്കുന്നത് 2503 ഡോളറിൽ.
യുഎസ് കേത്രബാങ്കായ ഫെഡറൽ റിസർവ് അടുത്ത മാസത്തോടെ അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കാമെങ്കിലും പ്രതീക്ഷിച്ചത്ര ഇളവ് ഉണ്ടാകുമോ എന്ന ആശങ്കയാണ് രാജ്യാന്തര വിലയെ സമ്മർദ്ദത്തിലാക്കുന്നത്. 2526 ഡോളറിൽ നിന്നാണ് വില 2495 ഡോളർ വരെ താഴ്ന്നത്. യുഎസ് ഡോളർ ഇൻഡെക്സ്, യുസ് സർക്കാരിൻ്റെ ട്രഷറി ബോണ്ട് യീൽഡ് എന്നിവ മെച്ചപ്പെട്ടതും സ്വർണ വില താഴേക്കിറങ്ങാൻ കാരണമായിട്ടുണ്ട്.