ADVERTISEMENT

ഞാൻ ഇലക്ട്രോണിക് ഉൽപന്നങ്ങളും വാഹനങ്ങളുടെ സ്പെയർ പാർട്സും വിൽക്കുന്ന ഒരു വ്യാപാരിയാണ്. 2019-20 സാമ്പത്തിക വർഷത്തിലെ അസ്സെസ്മെന്റുമായി ബന്ധപ്പെട്ട് കാരണം കാണിക്കൽ നോട്ടിസ് ലഭിച്ചു. ഇൻപുട്ട് നികുതിയുടെ വ്യത്യാസങ്ങളും തുടർന്നുള്ള നികുതിയും പലിശയും അടക്കം 16 ലക്ഷം രൂപയോളം അടയ്ക്കേണ്ടി വരുന്നു. ഇതിന് എങ്ങനെയാണ് മറുപടി പറയേണ്ടത്?

നജീബ്, മലപ്പുറം

∙താങ്കൾ നടത്തുന്ന സ്ഥാപനത്തിനു ചരക്കുകൾ വിതരണം ചെയ്ത വ്യാപാരികൾ ഇൻവോയ്‌സുകൾ തെറ്റായി ഫയൽ ചെയ്യുകയോ, കൃത്യസമയത്ത് നികുതി അടയ്ക്കുകയോ ചെയ്തിട്ടില്ലെന്നു മനസ്സിലാക്കുന്നു. 2019-20 വർഷത്തിലെ സെക്‌ഷൻ 73 പ്രകാരം ലഭിച്ച നോട്ടിസിന് മറുപടി കൊടുക്കുമ്പോൾ സർക്കുലർ 193/05/2023 അനുസരിച്ച് ഒരു സപ്ലൈയറുടെ കയ്യിൽ നിന്നു വാങ്ങിയ ചരക്കിന്റെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) വ്യത്യാസം 5 ലക്ഷത്തിൽ താഴെയാണെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ ഡിക്ലറേഷൻ ഹാജരാക്കിയാൽ മതിയാകും. കാരണം കാണിക്കൽ നോട്ടിസിൽ ഉൾപ്പെടുന്ന നികുതി വ്യത്യാസം (ITC), ജിഎസ്ടി ആർ- 1ൽ കാണിച്ചിട്ടുണ്ടെന്നും അതിന്റെ നികുതി ജിഎസ്ടി ആർ 3- ബി വഴി കൃത്യമായി അടച്ചു എന്നുമുള്ള ഡിക്ലറേഷൻ ആണ് സമർപ്പിക്കേണ്ടത്. എങ്കിലും ഒരു സപ്ലൈയറുടെ കൈയിൽ നിന്നു നികുതി ഇനത്തിൽ 5 ലക്ഷത്തിനു മുകളിൽ ITC ഇനത്തിൽ വ്യത്യാസം (mismatches) ഉണ്ടെങ്കിൽ CA അല്ലെങ്കിൽ CMA സർട്ടിഫിക്കറ്റ് സഹിതം വേണം താങ്കളുടെ ഓഫിസർക്ക് ഡിക്ലറേഷൻ സമർപ്പിക്കാൻ. എന്നാൽ 09–10–2019 മുതൽ 31–12–2019 വരെയുള്ള കാലയളവിൽ ITC നികുതി വ്യത്യാസത്തിന്റെ 20 ശതമാനവും, 01–01–2020 മുതൽ 31–12–2020 വരെ നികുതി വ്യത്യാസത്തിന്റെ 10ശതമാനവും മാത്രമേ ലഭിക്കുകയുള്ളൂ.

പുതിയ Finance Act 2024 പ്രകാരം ജിഎസ്ടി നിയമത്തിലെ 2019-20 വരെയുള്ള അസ്സെസ്മെന്റുകൾക്ക് ലഭിച്ച നോട്ടിസുകൾ സെക്‌ഷൻ 73 പ്രകാരമാണെങ്കിൽ ഒരു ആംനെസ്റ്റി സ്കീം പ്രഖ്യാപിച്ചിട്ടുണ്ട്. നികുതിയുടെ 100% അടയ്ക്കുന്ന പക്ഷം സെക്‌ഷൻ 128 A പ്രകാരം പലിശയും പിഴയും പൂർണമായും ഒഴിവാക്കുന്നതാണ്.

English Summary:

How about amnesty for show cause notice?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com