ADVERTISEMENT

ന്യൂഡൽഹി∙ തിരക്കൊഴിവാക്കാനായി രാജ്യത്തെ 100 ടോൾ പ്ലാസകൾ ഓൺലൈൻ ആയി നിരീക്ഷിക്കുമെന്നു ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ). ടോൾ പ്ലാസകളിലെ തിരക്കു സംബന്ധിച്ച് അതോറിറ്റി െഹൽപ്‌ലൈനിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണു 100 പ്ലാസകൾ ഏതെല്ലാമെന്നു നിശ്ചയിച്ചത്. വൈകാതെ, കൂടുതൽ ടോൾ പ്ലാസകളിലേക്കു വ്യാപിപ്പിക്കും. അനുവദനീയമായതിൽ കൂടുതൽ വാഹനങ്ങളുടെ നിരയുണ്ടായാൽ മുന്നറിയിപ്പു നൽകും. വാഹനത്തിന്റെ ക്യൂ എത്ര മീറ്റർ നീളമുണ്ട്, കടന്നുപോകാൻ എടുത്ത സമയം, പ്ലാസയിലെ വാഹന വേഗം തുടങ്ങിയ കാര്യങ്ങളും നിരീക്ഷണത്തിന്റെ ഭാഗമായി രേഖപ്പെടുത്തും.ഗതാഗത കുരുക്കിനിടയാക്കുന്ന പ്രാദേശിക ഉത്സവങ്ങൾ, മഴയും വെള്ളക്കെട്ടുമടക്കമുള്ള തടസ്സങ്ങൾ എന്നിവയും എൻഎച്ച്എഐയുടെ അറിയിപ്പിൽ ഉൾപ്പെടുത്തും.

English Summary:

Toll plazas will be monitored online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com