പ്രകൃതിയോട് ഇണങ്ങുന്ന പാർപ്പിടവുമായി ട്രൈൻ
Mail This Article
കൊച്ചി∙ അരൂർ–തോപ്പുംപടി റോഡിൽ ഇടക്കൊച്ചിയിൽ വേമ്പനാട്ട് കായൽക്കരയിൽ പ്രകൃതിയോടിണങ്ങുന്ന വിധം ഹരിത നിയമങ്ങളെല്ലാം പാലിച്ച് 14 നിലകളിൽ ഫ്ലാറ്റ് സമുച്ചയം ഒരുങ്ങുന്നു.
ബെംഗളൂരുവിലെ പ്രമുഖ മലയാളി ബിൽഡറായ ട്രൈൻ അവതരിപ്പിക്കുന്ന ‘ക്വെസൈഡ്12’ സുസ്ഥിര ജീവിതശൈലിയിലാണു രൂപകൽപന ചെയ്തിരിക്കുന്നത്. ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിലിൽ നിന്ന് ഏറ്റവും ഉയർന്ന പ്ലാറ്റിനം റേറ്റിങ് ലഭിച്ചിട്ടുണ്ട്. ഫ്ലാറ്റിൽ നിന്നുള്ള കാർബൺ നിർഗമനം പൂജ്യം ആയിരിക്കും. ഊർജ ഉപയോഗം പരമാവധി കുറയ്ക്കുംവിധം ഇൻസുലേഷനും കെട്ടിടത്തെ പൊതിയുന്നു.
സൗരോർജ വൈദ്യുതിയാണ് പൊതുഇടങ്ങളിലെല്ലാം. ആകെയുള്ള സ്ഥലത്തിന്റെ 60% ലാൻഡ്സ്കേപ് ചെയ്തിരിക്കുന്നു. മഴവെള്ള സംസ്കരണവും ശുദ്ധീകരണവും ഉള്ളതിനാൽ ജലസേചനത്തിന് അതു മതിയാകും. മാലിന്യ സംസ്കരണ പ്ലാന്റുണ്ട്. ഇവി ചാർജിങിന് ഒട്ടേറെ പോയിന്റുകളുണ്ട്.
ഓരോ നിലയിലും ഓരോ അപ്പാർട്മെന്റ് വീതമാണ്. 2 നിലകൾ പൊതു സൗകര്യങ്ങൾക്കും. 3 കിടപ്പുമുറികളും ഒരു സ്റ്റഡി റൂമും സഹായികൾക്കു താമസിക്കാൻ സൗകര്യവുമുണ്ട്.
ട്രൈൻ എന്നും പാലിച്ചിട്ടുള്ള പ്രകൃതി സംരക്ഷണ സാങ്കേതിക വിദ്യകൾ ഈ പദ്ധതിയെ വ്യത്യസ്തമാക്കുന്നുവെന്ന് ഹോൾഡിങ്സ് ഡയറക്ടർ സാറാ ജേക്കബ് ചൂണ്ടിക്കാട്ടി.