ലുലു ഫോറെക്സിന്റെ ഇന്ത്യയിലെ 31-ാം ശാഖ കോഴിക്കോട് ലുലു മാളിൽ
Mail This Article
×
കോഴിക്കോട്∙ വിദേശ കറൻസി വിനിമയ രംഗത്തെ പ്രമുഖരായ ലുലു ഫോറെക്സിന്റെ ഇന്ത്യയിലെ 31-ാം ശാഖ കോഴിക്കോട് ലുലു മാളിൽ തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഉദ്ഘാടനം ചെയ്തു. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, ബിംബിസ് ഗ്രൂപ്പ് ചെയർമാൻ പി.എ. അബ്ദുൾ ഗഫൂർ, മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ്, ലുലു ഫോറെക്സ് ഡയറക്ടർ ഷിബു മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.
വിദേശ കറൻസി വിനിമയം, ട്രാവൽ കറൻസി കാർഡുകൾ, മറ്റ് മൂല്യവർധിത സേവനങ്ങൾ തുടങ്ങിയവ ലുലു ഫോറെക്സ് ശാഖയിൽ നിന്ന് ലഭിക്കും. ഉപയോക്താക്കൾക്ക് ലോകോത്തര നിലവാരമുള്ള സേവനം ഉറപ്പാക്കുമെന്ന് അദീബ് അഹമ്മദ് പറഞ്ഞു. അബുദാബി ആസ്ഥാനമായ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന് കീഴിലെ ഇന്ത്യൻ ധനകാര്യ സ്ഥാപനമാണ് ലുലു ഫോറെക്സ്.
English Summary:
LuLu Forex Opens Doors at LuLu Mall Kozhikode, Expanding its Reach in India. LuLu Forex, a leading player in the foreign exchange market, inaugurated its 31st branch in India at LuLu Mall, Kozhikode. LuLu Group Chairman, M.A. Yusuff Ali, inaugurated the new branch.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.