ADVERTISEMENT

ന്യൂഡൽഹി∙ ഔദ്യോഗിക സന്ദർശനത്തിന് ഇന്ത്യയിലെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് സ്വീകരണമൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.

തുടർന്ന് ഹൈദരാബാദ് ഹൗസിൽ ഇരുവരും നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളിൽ നിന്നുമുള്ള മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, വ്യവസായിക പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. കൂടിക്കാഴ്ചയിലും ഉച്ചവിരുന്നിലും പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി, ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഡോ. ഷംസീർ വയലിൽ തുടങ്ങിയവർ സംബന്ധിച്ചു. നാളെ മുംബൈയിൽ നടക്കുന്ന ഇന്ത്യ-യുഎഇ വാണിജ്യ ഉച്ചകോടിയിലും ഇരുവരും പങ്കെടുക്കും.

English Summary:

Prime Minister Modi welcomes Abu Dhabi Crown Prince Sheikh Khalid to India, strengthening ties and fostering business collaboration. Key figures like M.A. Yusuffali and Dr. Shamsheer Vayalil attend, highlighting economic partnership.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com