ADVERTISEMENT

മലപ്പുറം ∙ 10,000 ലീസ്ഡ് ലൈൻ ഇന്റർനെറ്റ് കണക്‌ഷനുകളിലൂടെ 200 കോടി വരുമാനം ലക്ഷ്യമിട്ട് കെ ഫോൺ. 7 മാസത്തിനകം ആകെ കണക്‌ഷൻ അരലക്ഷം കവിഞ്ഞു. നിശ്ചിത ബാൻഡ്‌വിഡ്തിൽ സ്ഥാപനങ്ങൾക്കു നൽകുന്ന കണക്‌ഷനാണ് ലീസ്ഡ് ലൈൻ. ലക്ഷ്യം കൈവരിക്കുന്നതിനു സമയപരിധി നിശ്ചയിച്ചിട്ടില്ല. സേവനം തുടങ്ങി 6 മാസം പിന്നിടുമ്പോൾ 259 ലീസ്ഡ് ലൈനുകളാണ് കെഫോൺ നൽകിയത്. ഒട്ടേറെ സ്ഥാപനങ്ങൾ ബന്ധപ്പെടുന്നുണ്ടെന്നും അധികം വൈകാതെ ലക്ഷ്യം കൈവരിക്കാനാകുമെന്നാണു പ്രതീക്ഷയെന്നും കെ ഫോൺ എംഡി ഡോ.സന്തോഷ് ബാബു മനോരമയോടു പറഞ്ഞു.

നിർധന കുടുംബങ്ങൾക്കു സൗജന്യ ഇന്റർനെറ്റ് സേവനം ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ ആരംഭിച്ച ബ്രോഡ്ബാൻഡ് കണക്‌ഷനായ കെ ഫോൺ മാർച്ചിലാണു കമേഴ്സ്യൽ കണക്‌ഷൻ നൽകിത്തുടങ്ങിയത്. 

ഇതിനകം 27122 ഹോം കണക്ഷനുകൾ നൽകിയതിൽ 7,220 എണ്ണം മലപ്പുറത്താണ്. കോട്ടയം (2,994), കോഴിക്കോട് ( 2,347 ) ജില്ലകളാണു കണക്ഷനുകളുടെ എണ്ണത്തിൽ രണ്ടും മൂന്നും സ്ഥാനത്ത്. 

സർക്കാർ സ്ഥാപനങ്ങളുടെ കണക്കു കൂടിയെടുത്താൽ ആകെ കണക്‌ഷൻ അരലക്ഷം കവിഞ്ഞു. ഈ വർഷം കണക്‌ഷൻ ഒരു ലക്ഷത്തിലെത്തിക്കാനാണു പദ്ധതി. 

സംസ്ഥാനത്തെ ആദിവാസി മേഖലകളിൽ 100% കണക്ടിവിറ്റിയും അജൻഡയിലുണ്ട്. തീരദേശമുൾപ്പെടെയുള്ള മേഖലകളിൽ മികച്ച സേവനമാണു കെ ഫോണിന്റെ പ്രധാന ഗ്യാരന്റിയെന്ന് അധികൃതർ പറഞ്ഞു.

കണക്‌ഷൻ എങ്ങനെ?

3 രീതിയിൽ കണക്‌ഷനെടുക്കാം. 1. 18005704466 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുക. 2. enteKFONE ആപ് വഴി 3. www..kfon.in വെബ്സൈറ്റ് വഴി. കണക്‌ഷനെടുക്കുമ്പോൾ മോഡം കെ ഫോൺ സൗജന്യമായി നൽകും. ഒരു മാസത്തേക്കു 3000 ജിബിയുടെ 299 രൂപയുടെ പ്ലാൻ ഏറ്റവും കുറഞ്ഞത്. 250 എംബിപിഎസ് വേഗത്തിൽ 5000 ജിബി 6 മാസത്തേക്കു നൽകുന്ന 7494 രൂപയുടെ പ്ലാനാണു ഏറ്റവും കൂടിയ നിരക്കിലുള്ളത്.

English Summary:

Kfon targeting rs 1000 crore revenue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com