ജീവനക്കാർക്ക് സ്വിഗ്ഗിയുടെ ‘തൊഴിലുറപ്പ്’
Mail This Article
×
ബെംഗളൂരു∙ ഡെലിവറി ജീവനക്കാർക്ക് മെച്ചപ്പെട്ട തൊഴിൽ ഉറപ്പാക്കാൻ ‘പ്രോജക്ട് നെക്സ്റ്റ്’ പദ്ധതിക്ക് സ്വിഗ്ഗി തുടക്കമിട്ടു. തൊഴിൽനൈപുണ്യ പരിശീലനവും ഇന്റേൺഷിപ്പും നൽകി സ്വിഗ്ഗിയുടെ തന്നെ റസ്റ്ററന്റുകളിൽ ജോലി ഉറപ്പാക്കുന്ന പദ്ധതിയാണിത്. കേന്ദ്ര തൊഴിൽ നൈപുണ്യ മന്ത്രാലയവുമായി ചേർന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ച ‘സ്വിഗ്ഗി സ്കിൽസ്’ സംരംഭത്തിന്റെ തുടർച്ചയാണിത്. സെയിൽസ് എക്സിക്യൂട്ടീവ് തസ്തികകളിലാണ് ആദ്യഘട്ടത്തിൽ ജീവനക്കാരെ നിയമിക്കുക. രാജ്യത്ത് സ്വിഗ്ഗിക്കു കീഴിൽ 4 ലക്ഷം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. 360 റസ്റ്ററന്റുകളിൽ പരിശീലന പദ്ധതി ആരംഭിച്ചു.
English Summary:
Swiggy's 'Project Next' empowers delivery partners with skill development and internships, securing employment within Swiggy's restaurant network. Learn how this initiative promotes job security and career growth.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.