ഒമാൻ രാജ്യാന്തര ആരോഗ്യ പ്രദർശനത്തിനു തുടക്കം
Mail This Article
മസ്കത്ത്∙ പ്രശസ്ത ആശുപത്രികളും പ്രമുഖ മെഡിക്കൽ സ്ഥാപനങ്ങളും പങ്കെടുക്കുന്ന, ഒമാൻ രാജ്യാന്തര ആരോഗ്യ പ്രദർശനവും സമ്മേളനവും ആരംഭിച്ചു. മുതിർന്ന രാജകുടുംബാംഗം സയീദ് മുഹമ്മദ് ബിൻ തുവൈനി ബിൻ ഷിഹാബ് അൽ സെയ്ദ് ഉദ്ഘാടനം ചെയ്തു. നയതന്ത്ര പ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രദർശനത്തിലെ ഇന്ത്യൻ പവിലിയൻ ഒമാൻ ഇന്ത്യൻ സ്ഥാനപതി അമിത് നരംഗ് ഉദ്ഘാടനം ചെയ്തു. സ്ഥാനപതി കാര്യാലയ ഉപമേധാവി തവിഷി ബഹൽ പാൻഡർ, സെക്കൻഡ് സെക്രട്ടറി പാർവതി നായർ എന്നിവർ പങ്കെടുത്തു. രാജ്യാന്തര പ്രശസ്തമായതും പ്രാദേശിക മേഖലകളിൽ ഏറ്റവും ശ്രദ്ധേയമായതുമായ 120ൽ അധികം ആശുപത്രികൾ, ക്ലിനിക്കുകൾ, മരുന്നു നിർമാണ കമ്പനികൾ, മെഡിക്കൽ സ്ഥാപനങ്ങൾ എന്നിവ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രദർശനത്തിലെ പ്രധാന ആകർഷണവും ഇന്ത്യൻ പവിലിയനാണ്.
250 ചതുരശ്ര മീറ്ററിലേറെ വ്യാപിച്ചു കിടക്കുന്ന ഇന്ത്യൻ പവിലിയനിൽ മുപ്പതോളം ആശുപത്രികളും മെഡിക്കൽ രംഗത്തെ പ്രധാന സ്ഥാപനങ്ങളും പങ്കെടുക്കുന്നു.
ആസ്റ്റർ ഓർത്തോ, ആയുർഗ്രീൻ ആയുർവേദ ഹോസ്പിറ്റൽസ്, അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, അപ്പോളോ ഹോസ്പിറ്റൽസ്, ആസ്റ്റൻ മെഡ്സിറ്റി, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ, ബോംബെ ഹോസ്പിറ്റൽ, ചെന്നൈ ഫെർട്ടിലിറ്റി സെന്റർ, കാരിത്താസ് ഹോസ്പിറ്റൽ, ഡോ.കെ.എം.ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഇലാജ് ആയുർ ഹെറിറ്റേജ് ഹോസ്പിറ്റൽ മഞ്ചേരി, മദ്രാസ് മെഡിക്കൽ മെഡിക്കൽ മിഷൻ, മൈത്ര ഹോസ്പിറ്റൽ, നെയ്യാർ മെഡിസിറ്റി, രാജഗിരി ഹോസ്പിറ്റൽ, റിച്ചഡ്സൺസ് ഫെയ്സ് ഹോസ്പിറ്റൽ, സെയ്ഫി ഹോസ്പിറ്റൽ, സഞ്ജീവനം ആയുർവേദ ഹോസ്പിറ്റൽ, എസ്പി മെഡിഫോർട്ട് ഹോസ്പിറ്റൽ, എസ്‌യുടി പട്ടം, ട്രാവൻകൂർ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ, ഡോ.അഗർവാൾ ഐ ഹോസ്പിറ്റൽ, സോമതീരം ആയുർവേദ ഗ്രൂപ്പ്, ദി ആര്യവൈദ്യ ഫാർമസി(കോയമ്പത്തൂർ) ലിമിറ്റഡ്, ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡ് എന്നിവയാണ് ഇത്തവണ പ്രദർശനത്തിൽ പങ്കെടുക്കുന്നത്.