ഉയര്‍ന്ന റിട്ടേണ്‍ നല്‍കുന്ന പദ്ധതികൾക്ക് ചെറുപ്പത്തിൽ പ്രാധാന്യം നൽകാം

825117118
SHARE

നേരത്തെ നിക്ഷേപം ആരംഭിക്കുന്നതു പോലെ തന്നെ ഉയര്‍ന്ന റിട്ടേണ്‍ കിട്ടുന്ന പദ്ധതികളില്‍ നിക്ഷേപിക്കുന്നതും പ്രധാനമാണ്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പോലുള്ള സ്ഥിരനിക്ഷേപ മാര്‍ഗങ്ങളില്‍ പലരും വരുമാനത്തില്‍ നിന്നുള്ള വിഹിതം എന്ന നിലയില്‍ നിക്ഷേപിക്കുന്നുണ്ടാകും.

എന്നാല്‍ കൂടുതല്‍ ഉയര്‍ ന്ന റിട്ടേണ്‍ ലഭിക്കുന്ന ഓഹരി, മ്യൂച്വല്‍ ഫ ണ്ട് തുടങ്ങിയ നിക്ഷേപ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാന്‍ സ്വയം തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. താഴ്ന്ന പ്രായത്തിലാണ് കൂടുതല്‍ റിസ്‌കെടുക്കാന്‍ പറ്റുകയെന്നതിനാല്‍ ഓഹരികളിലും മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപം നടത്താന്‍ ഏറ്റവും അനുയോജ്യം ജോലി ലഭിച്ചതിനു ശേഷമുള്ള ആദ്യവര്‍ഷങ്ങളാണ്. 

നിക്ഷേപത്തിന്റെ ഒരു വിഹിതം ഇത്തരം നിക്ഷേപ മാര്‍ഗങ്ങള്‍ക്കായി മാറ്റിവെക്കുമ്പോള്‍ അത് ദീര്‍ഘകാലത്തിനു ശേഷം ലഭിക്കുന്ന റിട്ടേണില്‍ ഗണ്യമായ വളര്‍ച്ച ഉണ്ടാകുന്നതിന് സഹായകമാകും. ഉദാഹരണത്തി ന്  15 വര്‍ഷത്തേക്ക് പ്രതിമാസം 10,000 രൂപ പിപിഎഫില്‍ നിക്ഷേപിക്കുന്ന ഒരാള്‍ക്ക് പ്രതിവര്‍ഷം എട്ട് ശതമാനം നേട്ടം കണക്കാക്കിയാല്‍ നിക്ഷേപ കാലയളവിനു ശേഷം ലഭിക്കുന്നത് 34.83 ലക്ഷം രൂപയായിരിക്കും.

അതേ സമയം സമാന കാലയളവില്‍ 5000 രൂപ വീതം ഇക്വി റ്റി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്ന ഒരാള്‍ക്ക് പ്രതിവര്‍ഷം 12 ശതമാനം നേട്ടം കണക്കാക്കിയാല്‍ നിക്ഷേപ കാലയളവിനു ശേഷം ലഭിക്കുന്നത് 50.45 ലക്ഷം രൂപയായിരിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
FROM ONMANORAMA