വിദ്യാഭ്യാസ വായ്പ എടുക്കണോ സ്ഥലവും വീടും വിൽക്കണോ

child&future
SHARE

വിദ്യാഭ്യാസ വായ്പ നൽകുന്നതിന് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും കൃത്യമായ മാനദണ്ധങ്ങളുണ്ട്. ഈ മാനദണ്ധങ്ങളുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന തുക മുഴുവൻ നിങ്ങൾ വിദ്യാഭ്യാസ വായ്പയായി എടുക്കണോ? വ്യക്തിഗത സാഹചര്യങ്ങൾ കൃത്യമായി വിശകലനം ചെയ്ത് മികച്ച സാമ്പത്തിക ആസൂത്രണത്തിൻറെ പിൻബലത്തിൽ മാത്രമാവണം എത്ര തുക വിദ്യാഭ്യാസ വായ്പയായി എടുക്കണം എന്നു തീരുമാനിക്കാൻ.  സ്വന്തമായി വീടോ സ്ഥലമോ സ്വർണ നിക്ഷേപമോ ഒക്കെ ഉള്ളവർ ഇതൊക്കെ വിൽപന നടത്തണോ അതോ  വിദ്യാഭ്യാസ വായ്പ എടുക്കണോ എന്ന ചോദ്യം പലപ്പോഴും ഉയരാറുണ്ട്.  വ്യക്തിഗത സാഹചര്യങ്ങൾ വിലയിരുത്തി വേണം ഇവിടേയും തീരുമാനം കൈക്കൊള്ളാൻ എന്നതാണ് ഉത്തരം. 

ഏത് സാമ്പത്തിക ലക്ഷ്യം മുൻ നിര്‍ത്തിയായിരുന്നു വീടോ സ്ഥലമോ സ്വർണമോ വാങ്ങിയതെന്ന ചോദ്യത്തിനാണ് ഇവിടെ ആദ്യം ഉത്തരം കണ്ടെത്തേണ്ടത്. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനു വേണ്ടി ആയിരുന്നു ഈ നിക്ഷേപങ്ങൾ എങ്കിൽ അവ വിൽപന നടത്തി വിദ്യാഭ്യാസ വായ്പ ഒഴിവാക്കണം. അതേ സമയം മറ്റു ലക്ഷ്യങ്ങളുമായി നടത്തിയ നിക്ഷേപങ്ങള്‍ വിൽപന നടത്തി വിദ്യാഭ്യാസ ചെലവുകൾക്കു പണം കണ്ടെത്തുന്നത് ആശ്യാസ്യമല്ല. ഓഹരികളും മ്യൂചൽ ഫണ്ടുകളും വിൽപ്പന നടത്തുന്ന കാര്യത്തിലും ഇതേ സമീപനം തന്നെയാവണം കൈക്കൊള്ളേണ്ടത്. ആസ്തികളുടെ വിൽപന നടത്തി വിദ്യാഭ്യാസ ആവശ്യങ്ങൾക്കു പണം കണ്ടെത്തുമ്പോൾ അവയുടെ നികുതി ബാധ്യതകൾ കൂടി കണക്കിലെടുക്കാൻ മറക്കരുത്. 

കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വളരെ നേരത്തെ തന്നെ നിക്ഷേപ പദ്ധതികൾ ആരംഭിക്കുക എന്നതാണ് ഇവിടെ അനുവർത്തിക്കേണ്ട രീതി. അതു വഴി വിദ്യാഭ്യാസ വായ്പകൾ  ഒഴിവാക്കുകയോ തുക കുറക്കുകയോ ചെയ്യാനാവും. വിദ്യാഭ്യാസ കാലാവധിക്കു ശേഷം മികച്ച വരുമാനമില്ലാതെ വന്നാൽ വായ്പ എങ്ങനെ തിരിച്ചടക്കും ആരു തിരിച്ചടക്കും തുടങ്ങിയ കാര്യങ്ങളിലും വിദ്യാഭ്യാസ വായ്പ എടുക്കും മുൻപു തന്നെ കൃത്യമായ കണക്കു കൂട്ടലുകൾ നടത്തിയിരിക്കണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
FROM ONMANORAMA