വേണം റിട്ടയർമെൻറ് പ്ലാനിങ്

659345800
SHARE

മികച്ചൊരു ജോലിയോ ബിസിനസോ ചെയ്തു വരുന്ന ഒരാൾ അതിൽ നിന്നു വിരമിച്ച ശേഷവും അതേ ജീവിത നിലവാരത്തോടെ തന്നെ മുന്നോട്ടു പോകണമെന്ന് ആഗ്രഹിക്കുമെന്നതാണ് റിട്ടയർമെൻറ് പ്ലാനിങിൻറെ പ്രസക്തി വർധിപ്പിക്കുന്നത്. സാർവത്രിക പെൻഷൻ പദ്ധതികളില്ലെന്നതും ഇന്ത്യയിൽ റിട്ടയർമെൻറ് പ്ലാനിങ് കൂടുതൽ പ്രസക്തമാക്കുന്നു. ജീവിതത്തിൻറെ ഏറ്റവും മികച്ച കാലഘട്ടങ്ങളിലെല്ലാം കുടുംബത്തിനാവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കാനും സ്വന്തം സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും കഠിനാധ്വാനം ചെയ്യുക എന്നതാണല്ലോ നമ്മുടെയെല്ലാം രീതി. പക്ഷേ, ഇതിനു ശേഷമുള്ള കാലം എങ്ങനെ മുന്നോട്ടു കൊണ്ടു പോകും? ജീവിത ചെലവിലുണ്ടാകുന്ന വർധനവും ജീവിത ദൈർഘ്യത്തിലുള്ള വളർച്ചയുമെല്ലാം ഇവിടെ മറ്റു വെല്ലുവിളികളായി മുന്നിലുണ്ടാകും. പരമാവധി നേരത്തെ റിട്ടയർമെൻറ് പ്ലാനിങ് ആരംഭിക്കുക എന്നതാണ് ഇവിടെ ഏറ്റവും ഗുണകരമാകുക. 

ജോലി ചെയ്യാൻ ആരംഭിക്കുമ്പോൾ തന്നെ റിട്ടയർമെൻറ് പ്ലാനിങും ആരംഭിക്കുക എന്നതാണ് ഏറ്റവും മികച്ച രീതി.  ജോലിയിൽ നിന്നു വിരമിച്ച ശേഷമുള്ള ആവശ്യങ്ങൾക്കായി 35 വയസു മുതൽ നിക്ഷേപം ആരംഭിക്കുന്ന വ്യക്തിക്കു സമ്പാദിക്കാനാവുന്നതിൻറെ പകുതി തുക പോലും അതിൻറെ ഇരട്ടി തുക 50 വയസിനു ശേഷം നിക്ഷേപിക്കുന്ന ഒരു വ്യക്തിക്കു സമ്പാദിക്കാനാവില്ല എന്നതാണു വസ്തുത. 

വര്‍ധിച്ചു വരുന്ന ചികിൽസാ ചെലവുകൾ, അണുകുടുംബ സംവിധാനം എന്നിവയും റിട്ടയർമെൻറ് പ്ലാനിങ് കൂടുതൽ പ്രസക്തമാക്കുകയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
FROM ONMANORAMA