ADVERTISEMENT

പതിനെട്ടിനും നാൽപതിനും ഇടയിൽ പ്രായമുള്ള സേവിങ്സ് അക്കൗണ്ടുള്ള ഒരാൾക്ക് അനുയോജ്യമായ റിട്ടയർമെന്റ് പ്ലാനാണിത്. 1,000, 2,000, 3,000, 4,000, 5,000 എന്നിങ്ങനെ അഞ്ച് ഗാരന്റീഡ് പ്രതിമാസ പെൻഷൻ തുകകളാണു നിലവിലുള്ളത്. പതിനെട്ടു വയസ്സുള്ള ഒരാൾക്ക് 1,000 രൂപ പെൻഷൻ ലഭ്യമാകാൻ 42 രൂപയും 5,000 രൂപ പ്രതിമാസ പെൻഷൻ കിട്ടാൻ 210 രൂപയുമാണു പ്രതിമാസം അടയ്ക്കേണ്ടി വരിക.

അറുപതു വയസ്സെത്തുമ്പോൾ ലഭിച്ചു തുടങ്ങുന്ന പെൻഷൻ അംഗം മരണപ്പെട്ടാൽ ജീവിതപങ്കാളിക്ക് തുടർന്നും ലഭ്യമാകും. പങ്കാളിയും മരണപ്പെടുന്നതോടെ, അംഗം അറുപതു വയസ്സെത്തിയപ്പോൾ അയാളുടെ പേരിലുണ്ടായിരുന്ന മുഴുവൻ ഫണ്ടും നോമിനിക്കും ലഭ്യമാകും. ഓരോ പ്രായക്കാർക്കും വിവിധ പെൻഷനുകൾ ലഭ്യമാക്കാൻ വേണ്ട പ്രതിമാസ തവണകൾ എത്രയെന്ന് www.npscra.nsdl.co.in എന്ന വെബ്സൈറ്റിൽ നിന്നു മനസ്സിലാക്കാം. പ്രതിമാസം വേണ്ടുന്ന ഈ നിശ്ചിത തുക സേവിങ്സ് അക്കൗണ്ടിൽനിന്ന് ഈ അക്കൗണ്ടിലേക്കു മാറ്റാൻ ബാങ്കിനു നിർദേശം നൽകാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com