ADVERTISEMENT

പ്രവർത്തന മൂലധനം കണ്ടെത്തുന്നതിന് ബാങ്കിങ് ഇതര ധനകാര്യ കമ്പനികളും (NBFC), നിർമാണ–ഭവനവായ്പാ കമ്പനികളുമൊക്കെ പൊതുജനങ്ങളിൽനിന്നും ഗ്രൂപ്പുകൾ, ട്രസ്റ്റുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയിൽനിന്നും നിശ്ചിത കാലാവധിയിൽ ആകർഷകമായ പലിശനിരക്കിൽ നിക്ഷേപം സ്വീകരിക്കുന്നതിനെയാണ് കമ്പനി ഫിക്സഡ് ഡിപ്പോസിറ്റ് എന്നു പറയുന്നത്. ഇവയിൽ കണ്ണുമടച്ചു നിക്ഷേപിക്കുന്നതിനു മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്, കമ്പനിയെക്കുറിച്ചു ധാരണ വേണം എന്നതാണ് പ്രധാനം. അതിന് റേറ്റിങ് പരിശോധിക്കണം. CRISIL, ICRA തുടങ്ങിയ ഏജൻസികള്‍ ഇവയുടെ റേറ്റിങ് നൽകാറുണ്ട്.

∙ ഒരു വർഷം മുതൽ മൂന്നു വർഷം വരെയുള്ള നിക്ഷേപമാണു നല്ലത്. റേറ്റിങ് കുറവാണെങ്കിൽ ഷോർട് ടേം നിക്ഷേപം പരിഗണിക്കുക.

∙ കൃത്യമായ ഇടവേളകളിൽ പലിശ ആവശ്യമില്ലെങ്കിൽ ക്യുമിലേറ്റീവ് സ്കീമുകൾ തിരഞ്ഞെടുക്കുക.

∙ പ്രവർത്തനമികവുള്ള കമ്പനികളിലെ നിക്ഷേപം ബാങ്ക് നിക്ഷേപം പോലെ സുരക്ഷിതം. പ്രവർത്തനഫലങ്ങൾ മോശമാണെങ്കിൽ നിക്ഷേപം റിസ്കാണ്.

∙ 20,000 രൂപ വരെയുള്ള നിക്ഷേപത്തിനാണ് ഇൻഷുറൻസ് സംരക്ഷണം. അതുകൊണ്ട് വിവിധ കമ്പനികളിലായി നിക്ഷേപിച്ചാൽ റിസ്ക് കുറയും.

∙ വ്യത്യസ്ത കാലാവധികളിൽ‌ നിക്ഷേപം നടത്തുക. വലിയ തുക ഒറ്റത്തവണയായി ദീർഘകാലത്തേക്കു നിക്ഷേപിച്ചാൽ ആവശ്യമുള്ളപ്പോൾ പണമാക്കി മാറ്റാൻ ബുദ്ധിമുട്ടാകും. കാലാവധിക്കു മുൻപു പിൻവലിച്ചാൽ വരുമാനം കുറയും.

∙ ലഭിക്കുന്ന പലിശവരുമാനം നികുതിവിധേയമാണ്.

∙ നിക്ഷേപിക്കുന്ന കമ്പനി എന്നാണ് ആരംഭിച്ചത്,അവ നൽകുന്ന ലാഭവിഹിതം, സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തതാണോ തുടങ്ങിയവയൊക്കെ പരിഗണിക്കണം.

∙ നഷ്ടമുള്ള കമ്പനികളിലെ നിക്ഷേപം അഭികാമ്യമല്ല. ക്രെഡിറ്റ് റേറ്റിങ് ‘A’ യിൽ താഴെയുള്ളവ ഒഴിവാക്കുക. അതുപോലെ കൃത്യമായ ലാഭവീതവും പലിശയും കിട്ടാത്ത കമ്പനികൾ ഒഴിവാക്കണം.

∙ NBFC യിലെ നിക്ഷേപത്തുകയോ പലിശയോ തിരികെ ലഭിച്ചില്ലെങ്കിൽ റിസർവ് ബാങ്കിലോ കമ്പനിയിലോ ബോർഡിലോ പരാതിപ്പെടാം. സ്റ്റോക് എക്സ്ചേ‍ഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണെങ്കിൽ െസബിയിലും പരാതിപ്പെടാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com