ADVERTISEMENT

വായ്പ എടുക്കുന്നത് ഇക്കാലത്ത് ഒഴിവാക്കാനാകില്ല. മറിച്ച്  ജീവിതശൈലി വ്യക്തമാക്കുന്ന സ്റ്റൈൽ സ്റ്റേറ്റ്മെന്റ് കൂടിയാണത്. അതായത്  കൈയിലുള്ള പണംകൊണ്ട് മാത്രം കാര്യങ്ങൾ മാനേജ്ചെയ്ത് പോകുക ഇന്നത്ര എളുപ്പമല്ല. അൽപ്പം ചിന്തിച്ച് കാര്യക്ഷമമായി വായ്പയെടുത്ത് അതു കൃത്യമായി മാനേജ് ചെയ്തു പോകുകയാണ് വേണ്ടത്.

പണത്തിന് എപ്പോഴാണ് അത്യാവശ്യം വരികയെന്ന് പറയാനാകില്ലെങ്കിലും ചില കാര്യങ്ങൾക്കൊക്കെ  ചെലവ്  മുൻകൂട്ടി കരുതാനാകും.ഈ സാഹചര്യത്തിൽ മുൻകൂട്ടി  പണം കരുതി വെച്ചില്ലെങ്കിൽ  അപ്പോഴൊക്കെ ഓടിപ്പോയി കടം വാങ്ങേണ്ടി വരും. നമ്മൾ അത്യാവശ്യക്കാരാണെങ്കിൽ കൂടിയ പലിശയീടാക്കുമെന്നത്  പ്രത്യേകം പറയണ്ടല്ലോ. ഇങ്ങനെ വായ്പ എടുത്ത് ചെലവ് നടത്തുന്നത് അപകടമാണ്.

വീട്ടുപകരണങ്ങളും മറ്റും  വാങ്ങുന്നതിന് തവണവ്യവസ്ഥയിൽ വായ്പ എടുക്കുന്നതിലും നല്ലത് ഇതേ ആവശ്യത്തിനായി ഒരു ആർഡി അക്കൗണ്ടു തുടങ്ങി അതുപയോഗിക്കുകയാണ്. പകരം എല്ലാം വായ്പയാകട്ടെ എന്നു തീരുമാനിച്ചാൽ കിട്ടുന്ന ശമ്പളം മുഴുവനും കടം വീ‍‍ട്ടാനേ ഉണ്ടാകുകയുള്ളു. തൊട്ടതിനും പിടിച്ചതിനുമൊക്കെ കടമെടുക്കുന്ന ആൾ ഭാവിയിൽ കിട്ടാനുള്ള ശമ്പളം പോലും ഇപ്പോഴത്തെ കടം വീട്ടാനായി മാറ്റിവെക്കുകയാണ് എന്നറിയുന്നില്ല. 

ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യം  മൊത്തം വായ്പയും കൂടി ചേർത്താലും ആകെ വരുമാനത്തിന്റെ 35 – 40 ശതമാനമേ പാടുള്ളു. അതായത് എല്ലാ വായ്പ അടവും 40 ശതമാനത്തിനകത്ത് നിർത്തണം.  വരുമാനത്തിന്റെ 40 ശതമാനത്തോളം സാധാരണയായി ജീവിതച്ചെലവിനാകും. ഇതിനിടയിൽ എന്തെങ്കിലും അടിയന്തിരാവശ്യമുണ്ടായാൽ കാര്യങ്ങളെല്ലാം അവതാളത്തിലാകും. 

 ഇവിടെ ചെയ്യേണ്ടത് കൂടിയ പലിശക്കെടുത്ത ഹ്രസ്വകാല വായ്പകളെല്ലാം വസ്തു ഈടുവെച്ചോ മറ്റോ  ഒരു ദീർഘകാല വായ്പ എടുത്ത് അടച്ചു തീർക്കുക എന്നതാണ്. മറ്റൊന്ന് വായ്പ എടുത്താൽ  അതിന് ഒരു ഇൻഷുറൻസ് പരിരക്ഷ കുടി ഉറപ്പാക്കണം. കാരണം അവിചാരിതമായി വായ്പ എടുത്തയാളുടെ വിയോഗം സംഭവിച്ചാൽ ആ കടം  കുടുംബത്തിനൊരു ബാധ്യതയാകരുത്. അത്തരം അവസരത്തിൽ കവറേജിൽ നിന്നും വായ്പ അടഞ്ഞു പോകും.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com