ADVERTISEMENT

 

ബേസിക് സര്‍വീസസ് ഡീമാറ്റ് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ചാര്‍ജുകള്‍ സെബി പുതുക്കി നിശ്ചയിച്ചു. ചില്ലറ നിക്ഷേപകരെ കടപത്ര വിപണിയിലേക്ക് കൂടുതലായി ആകര്‍ഷിക്കാനുള്ള നീക്കത്തിലാണ് സെബി. ഇതിന്റെ ഭാഗമായി ബേസിക് സര്‍വീസസ് ഡീമാറ്റ് അക്കൗണ്ടില്‍ ഉള്ള  കടപത്രങ്ങളുടെ വാര്‍ഷിക മെയിന്റിനന്‍സ് ചാര്‍ജുകളില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. ഈ നീക്കത്തോടെ ഡെറ്റ് വിപണിയിലെ ചില്ലറ നിക്ഷേപകരുടെ സാന്നിദ്ധ്യം ശക്തമാകുമെന്നാണ് പ്രതീക്ഷ. പുതുക്കിയ നിരക്കുകള്‍ ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. 

ബേസിക് സര്‍വീസസ് ഡീമാറ്റ് അക്കൗണ്ട് ( ബിഎസ്ഡിഎ) ചില്ലറ നിക്ഷേപകര്‍ക്ക് കുറഞ്ഞ ചെലവില്‍ പരിമിതമായ സേവനങ്ങള്‍ ലഭ്യമാക്കും. 

ബിഎസ്ഡിഎ വഴി കൈവശം വയ്ക്കുന്ന 1 ലക്ഷം വരെയുള്ള കടപത്രങ്ങള്‍ക്ക് പുതുക്കിയ നിരക്ക് പ്രകാരം വാര്‍ഷിക മെയിന്റിനന്‍സ് ചാര്‍ജ് ഉണ്ടായിരിക്കില്ല. ഒരു ലക്ഷം മുതല്‍ 2 ലക്ഷം വരെയുള്ള നിക്ഷേപത്തിന് പരമാവധി 100 രൂപ വരെയായിരിക്കും ഈടാക്കുക .നിലവില്‍ 50,000 മുതല്‍ 2 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 100 രൂപയാണ് ചുമത്തുന്നത്. 50,000 രൂപവരെയുള്ളതിന് ചാര്‍ജുകള്‍ ഒന്നും ഈടാക്കുന്നില്ല. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com