ADVERTISEMENT

ഷോപ്പിങ്, യാത്ര, പുറത്തുനിന്നുള്ള  ഭക്ഷണം, പാർട്ടികൾ തുടങ്ങിയ പല കാര്യങ്ങളും ഇന്നത്തെ ജീവിതത്തിൽ ഒഴിവാക്കാനാകില്ല. സോഷ്യൽ സ്റ്റാറ്റസ് നിലനിർത്തേണ്ടതിനാലാണ്  വരുമാനം കുറവാണെങ്കിൽ പോലും പലരും ഇത്തരം കാര്യങ്ങളൊക്കെ ചെയ്യുന്നത്. പക്ഷേ ഇതൊന്നും പതിവാക്കാതിരിക്കുന്നതിനാണ് വൈദഗ്ധ്യം വേണ്ടത്.

വരവിനെക്കാൾ കൂടുതൽ ചെലവാക്കിയാൽ ആരായാലും കടക്കെണിയിൽ വീഴും. ചെലവു വരവിനെ മറികടക്കുന്നതു മനസ്സിലാക്കി ചിലർ മാറ്റം വരുത്തും. മറ്റു ചിലർ അതറിയുകയേ ഇല്ല. അറിഞ്ഞാലും മാറ്റം വരുത്താത്തവരും ഉണ്ട്. ലഭ്യമായ വായ്പകളെല്ലാം എടുക്കുക, വ്യവസ്ഥകൾ മനസ്സിലാക്കാതെ വായ്പ എടുക്കുക തുടങ്ങിയവയും പ്രശ്‌നങ്ങൾ സൃഷ്ടിക്കും.  വരവിനെക്കാൾ ചെലവുവരുന്ന സാഹചര്യങ്ങൾ പലതാണ് എന്നു  മനസിലാക്കുകയാണ് ആദ്യം വേണ്ടത്. 

എങ്ങനെ കരകയറണം?

ജീവിതശൈലിയിൽ മാറ്റം വരുത്തുകയാണ് പ്രധാന സംഗതി. അതിനുള്ള ആദ്യപടിയായി ക്രെഡിറ്റ് കാർഡ് ഉപയോഗം നിയന്ത്രിക്കുക. വൻചെലവുകൾ ഒഴിവാക്കുക. കാർഡിൽ മിനിമം തുക അടച്ചു മുന്നോട്ടു പോകുന്ന രീതിയും വേണ്ട. കാർഡുകൾക്കിടയിൽ ബാലൻസ് മാറ്റിക്കൊണ്ടുള്ള കളിയും അവസാനിപ്പിക്കണം. 

വായ്പ തിരിച്ചടവായിരിക്കും വലിയ വെല്ലുവിളി. ഇതിനായി ഫീസ് നൽകിയാലും സാരമില്ല, ഫിനാൻഷ്യൽ പ്ലാനറുടെ സഹായം തേടുക. ഉയർന്ന നിരക്കിലുള്ള വായ്പകൾ ചെലവു കുറഞ്ഞവയാക്കി മാറ്റാം. നാൽപതു ശതമാനം വരെയുള്ള ക്രെഡിറ്റ് കാർഡ് വായ്പകളാണ് ഏറ്റവും ചെലവേറിയത്. എത്രയും വേഗം ഇവ ഒഴിവാക്കുക. അതിനു വേണ്ടി ആവശ്യമെങ്കിൽ പഴ്സനൽ ലോൺ വരെ വാങ്ങാം  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com