ADVERTISEMENT

മൊബൈൽ അടിക്കടി റീചാർജ് ചെയ്യുന്നത് ഒഴിവാക്കുക. ഫിക്സഡ് പ്ലാനുകൾ തിരഞ്ഞെടുക്കുക. ഉദാഹരണത്തിന് 399 രൂപയ്ക്ക് അൺലിമിറ്റഡ് കോൾ/ഡേറ്റ ലഭിക്കുന്ന പ്ലാൻ 84 ദിവസത്തേക്കു ലഭിക്കുന്നുണ്ട്.

പാത്രങ്ങളെല്ലാം ഒരുമിച്ചു കഴുകുക. വെള്ളം ലാഭിക്കാം. ഫ്രിഡ്ജ്, അവ്ൻ, അടുപ്പ്, ചിമ്മിനി എന്നിവ ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കുക. വൈദ്യുതി ലൈറ്റുകളും ഇടയ്ക്കിടെ വൃത്തിയാക്കുക. വൈദ്യുതി ലാഭിക്കുകയും കൂടുതല്‍ പ്രകാശം കിട്ടുകയും ചെയ്യും. രണ്ടു കിലോമീറ്ററിൽ താഴെയുള്ള യാത്രകൾക്കു നടപ്പു ശീലമാക്കുക. ഇന്ധനലാഭത്തിനൊപ്പം നല്ലൊരു വ്യായാമം കൂടിയാകും. ചുവപ്പു സിഗ്‌നൽ ലൈറ്റുകളിൽ വാഹനം എൻജിൻ ഓഫ് ചെയ്തിടുക.

എല്ലാ മാസവും തൊട്ടുമുൻപിലത്തെ ബജറ്റിനെക്കാൾ അഞ്ചു ശതമാനമെങ്കിലും ചിലവു ചുരുക്കാൻ ആത്മാർഥമായി ശ്രമിക്കുക. ഇങ്ങനെ കിട്ടുന്ന തുക കൊണ്ടു പങ്കാളിയ്ക്കു സർപ്രൈസ് സമ്മാനങ്ങൾ വാങ്ങിക്കൊടുക്കാം. അതു നൽകുന്ന സന്തോഷം വളരെ വലുതായിരിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com