ADVERTISEMENT

 

 ആധാര്‍ ഉണ്ടെങ്കിലെ ഇന്ന് എല്ലാ ഇടപാടുകളും സുഗമമായി നടത്താനാകൂ. അതിന് ചിലകാര്യങ്ങൾ അറിഞ്ഞിരിക്കണം.

1. എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണോ?

ധനകാര്യമന്ത്രാലയത്തിന്റെയും ആർബിഐയുടെയും നിർദേശപ്രകാരം ഇതു ചെയ്യണം. 2017 ജൂണ്‍ ഒന്നിലെ ധനകാര്യമന്ത്രാലയത്തിന്റെ ഗസറ്റ് വിജ്ഞാപനപ്രകാരം 50,000 രൂപയ്ക്കു മേലുള്ള ഇടപാടുകൾക്ക് ആധാർ നമ്പർ ആവശ്യപ്പെടാവുന്നതാണ്. 

2. ആധാറിന്‍റെ ഇ– പകർപ്പ് ആധികാരികമാണോ?

ഐടി നിയമപ്രകാരം ഡൗൺലോഡ് ചെയ്ത ആധാർ (ഇ–ആധാർ) UIDAI ഡിജിറ്റലായി ഒപ്പുവച്ച േരഖയാണ്. ഇത് അംഗീകൃതവും അച്ചടിച്ച ആധാറിനു തുല്യവുമാണ്.

3. ടാക്സ് റിട്ടേൺ നൽകാനും പാൻനമ്പറിന് അപേക്ഷിക്കാനും ആധാർ വേണോ?

വകുപ്പ് 139 എഎ പ്രകാരം റിട്ടേൺ സമർപ്പിക്കാനും പാനിന് അപേക്ഷിക്കാനും  ആധാർ നിർബന്ധമാണ്. ആധാർ കിട്ടാത്തവർ ആധാർ അപേക്ഷയുടെ എൻറോൾമെന്റ് ഐഡി നമ്പർ നിർബന്ധമായും നൽകണം. 

4. പ്രവാസികൾക്ക് ആധാർ ലഭിക്കുമോ?

ആധാർ എൻറോൾമെന്റ് അപേക്ഷാ തീയതിക്കു തൊട്ടു മുൻപുള്ള 12 മാസത്തിൽ 182 ദിവസമോ അതിൽ കൂടുതലോ ഇന്ത്യയിൽ താമസിച്ചവർക്കേ (സ്ഥിരവാസി) ആധാർ നേടാൻ അവകാശമുള്ളൂ. 

1961ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 139 എഎ പ്രകാരം സ്ഥിരവാസി അല്ലാത്തവർക്ക് ആധാർ നൽകില്ല. 

5. ഒന്നിലേറെ ബാങ്ക് അക്കൗണ്ടുകൾ ബന്ധിപ്പിച്ചാൽ Diret Benefit Transfer (DBT) വഴി പണം ഏത് അക്കൗണ്ടിൽ ലഭിക്കും?

ആധാർ നമ്പരുമായി അവസാനം ബന്ധിപ്പിച്ച അക്കൗണ്ടിൽ DBT വഴിയുള്ള പണം ലഭിക്കും.

6. നീല ആധാർ കാർഡ് എന്താണ്? 

അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് (ബാല ആധാർ) നീല ആധാർ നൽകുന്നത്. അഞ്ചു വയസ്സു പൂർത്തിയാകുന്നതോടെ ഇത് അസാധുവാകും. അടുത്തുള്ള ആധാർ എൻറോൾമെന്റ് േകന്ദ്രം വഴി നീല ആധാറിന്റെ അടിസ്ഥാനത്തിൽ ഡെമോഗ്രഫിക്, ബയോമെട്രിക് വിശദാംശങ്ങൾ അപ്ഡേറ്റ് െചയ്യാം.

7. ആധാർ പുതുക്കേണ്ടതുണ്ടോ?

അഞ്ചു വയസ്സിലും 15 വയസ്സിലും കുട്ടികളുടെ ആധാർ കാർഡ് പുതുക്കണം. മുതിർന്നവർ ഓരോ 10 വർഷം കൂടുമ്പോഴും ബയോമെട്രിക് വിവരങ്ങൾ അപ്േഡറ്റ് ചെയ്യണം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com