ADVERTISEMENT

അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പകരം സ്വര്‍ണ്ണ നാണയങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരുണ്ട്. ഈ അക്ഷയ തൃതീയക്ക് സ്വര്‍ണ്ണ നാണയങ്ങള്‍  വാങ്ങാന്‍ നിങ്ങള്‍ ആലോചിക്കുന്നുണ്ടോ? എങ്കില്‍ അറിഞ്ഞിരിക്കേണ്ട  കാര്യങ്ങളാണ് താഴെ പറയുന്നത്

1. സ്വര്‍ണ്ണ നാണയത്തിന്റെ പരിശുദ്ധി

സ്വര്‍ണ്ണ നാണയത്തിന്റെ പരിശുദ്ധി  കണക്കാക്കുന്നത് കാരറ്റ് അടിസ്ഥാനമാക്കിയാണ്. 24 കാരറ്റ് സ്വര്‍ണ്ണമാണ്  ഏറ്റവും പരിശുദ്ധമായ സ്വര്‍ണ്ണം. ഇതിൽ 24/24 ഭാഗവും സ്വര്‍ണ്ണമായിരിക്കും. മറ്റ് ലോഹങ്ങളുടെ അംശം അടങ്ങിയിട്ടുണ്ടാവില്ല.  അതേ സമയം 22 കാരറ്റ് സ്വര്‍ണ്ണമാണെങ്കില്‍ അതിന്റെ 22 ഭാഗം സ്വര്‍ണ്ണവും 2 ഭാഗം മറ്റേതെങ്കിലും ലോഹവും ആയിരിക്കും. 

2. ഹാള്‍ മാര്‍ക്കിങ്

സ്വര്‍ണ്ണ നാണയം വാങ്ങുമ്പോള്‍ ഹാള്‍മാര്‍ക്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഹാള്‍മാര്‍ക്ക് സ്വര്‍ണ്ണ നാണയത്തിന്റെ പരിശുദ്ധി ഉറപ്പ് വരുത്തുന്നു. സര്‍ക്കാരിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് (ബിഐഎസ്) ആണ് സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി എത്രയാണന്ന് സാക്ഷ്യപ്പെടുത്തുന്നത്.  ബിഐഎസ് ലോഗോ, പരിശുദ്ധിയെ കാണിക്കുന്ന അടയാളം, ഹോള്‍ മാര്‍ക്കിങ് സെന്ററിന്റെ ചിഹ്നം, ജ്വല്ലറിയുടെ അടയാളം, ഹാള്‍മാര്‍ക്ക് ചെയ്ത  വര്‍ഷം എന്നിവ ഇതില്‍ ഉണ്ടായിരിക്കും.

3. പണിക്കൂലി

സ്വര്‍ണ്ണാഭരണങ്ങളെ അപേക്ഷിച്ച് സ്വര്‍ണ്ണ നാണയങ്ങളുടെ പണിക്കൂലി കുറവായിരിക്കും. മാത്രമല്ല ഏറ്റവും പരിശുദ്ധമായ സ്വര്‍ണ്ണം ഏറ്റവും കുറഞ്ഞ തൂക്കത്തില്‍ വാങ്ങാനുള്ള അവസവും ലഭിക്കും. 0.5 ഗ്രാം മുതല്‍ 100 ഗ്രാം വരെയുള്ള സ്വര്‍ണ്ണ നാണയങ്ങള്‍ ലഭ്യമാകും. 

4. എവിടെ നിന്നു ലഭിക്കും 

ജ്വല്ലറികളില്‍ നിന്നും ബാങ്കുകളില്‍ നിന്നും സ്വര്‍ണ്ണ നാണയങ്ങള്‍ ലഭ്യമാകും. ഇതിന് പുറമെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, എം എം ടി സി  എന്നിവ വഴിയും സ്വര്‍ണ്ണ നാണയങ്ങള്‍ വാങ്ങാം. ഓണ്‍ലൈനായും സ്വര്‍ണ്ണ നാണയങ്ങള്‍ വാങ്ങാം. വാങ്ങുന്നത് എവിടെ നിന്നാണ് എന്നതിന് അനുസരിച്ച് സ്വര്‍ണ്ണ നാണയത്തിന്റെ മൂല്യത്തില്‍ വ്യത്യാസം ഉണ്ടായേക്കാം. ഡിസൈനിലും മാറ്റം ഉണ്ടാകും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com