ADVERTISEMENT

ശമ്പളക്കാരനാണോ നിങ്ങൾ? മാസാദ്യം ശമ്പളം വരുന്നത് ബാങ്കിലെ സാലറി അക്കൗണ്ടിലേക്കാണോ? അതു വെച്ചാകുമല്ലോ ആ മാസം മുഴുവൻ ആവശ്യങ്ങൾ മാനേജ് ചെയ്യുന്നത്?

എന്നാൽ സാലറി അക്കൗണ്ടായ സേവിങ്സ് അക്കൗണ്ടിൽ നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കുമുള്ള പണം നിക്ഷേപിക്കുമ്പോൾ എത്ര പലിശ കിട്ടും എന്നു ശ്രദ്ധിച്ചിട്ടുണ്ടോ? മിക്ക ബാങ്കുകളും സേവിങ്സ് അക്കൗണ്ടിലെ നിക്ഷേപത്തിന് 3.5 ശതമാനം മാത്രമാണ് പലിശ നൽകുന്നത്. അതായത് നിങ്ങൾ ഒരുമാസം മുഴുവൻ അധ്വാനിച്ച പണം തുശ്ചമായ പലിശക്കാണ് സേവിങ്സ് ബാങ്ക് അക്കൗണ്ടിലിട്ടിരിക്കുന്നത്.അതിനു പകരം നിങ്ങളുടെ പണം കൂടുതൽ മികച്ച വരുമാനം കിട്ടുന്ന ലിക്വിഡ് ഫണ്ടിൽ നിക്ഷേപിച്ചാലോ? ഒപ്പം നിങ്ങളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും സുഗമമായി മാനേജ് ചെയ്യാനും കഴിഞ്ഞാൽ കാര്യങ്ങൾ എളുപ്പമായില്ലേ സേവിങ്സ് അക്കൗണ്ടിനു പകരം കൈവശം അധികമുള്ള പണം സൂക്ഷിക്കുന്നതിന് ലിക്വിഡ് ഫണ്ടുകളിൽ നിക്ഷേപിക്കുന്ന പ്രവണത ഇപ്പോൾ ഏറുന്നുണ്ട്.

എന്താണ് ലിക്വിഡ് ഫണ്ട്?

ഒരു തരത്തിലുള്ള ഡെറ്റ് മ്യൂച്ചൽ ഫണ്ടാണ് ലിക്വിഡ് ഫണ്ടുകൾ. ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ഓപ്പൺ എൻഡഡ് പദ്ധതികളാണിവ. 91 ദിവസം വരെ കാലാവധിയുള്ള സർട്ടിഫിക്കറ്റ് ഓഫ് ഡിപ്പോസിറ്റ്, ട്രഷറി ബിൽ, കൊമേഴ്സ്യൽ പേപ്പർ തുടങ്ങിയ മണി മാര്‍ക്കറ്റ് ഉപകരണങ്ങളിലാണ് ഇവ നിക്ഷേപിക്കുക. അതിനാൽ നിക്ഷേപത്തിന് സുരക്ഷയുറപ്പാക്കാം. ഇവ പണ ലഭ്യതയും  7 ശതമാനം മുതൽ 9 ശതമാനം വരെ വരുമാനവും ഉറപ്പാക്കുന്നു. 

ഓരോരുത്തരുടെയും സാമ്പത്തികാവശ്യമനുസരിച്ച് ഏതാനും ദിവസങ്ങളിലേക്കോ മാസങ്ങളിലേക്കോ നിക്ഷേപിക്കാം, ഇതിനിടയിൽ വരുന്ന ആവശ്യങ്ങൾക്ക് സിസ്റ്റമാറ്റിക് വിത്ഡ്രോവൽ രീതിയിൽ പണം പിൻവലിക്കുകയും ചെയ്യാം. ലിക്വിഡ് ഫണ്ടുകൾക്കും എടിഎം കാർഡ് ലഭ്യമാണ്. ഇതുപയോഗിച്ച് പണം പിൻവലിക്കാനോ കടകളിൽ സൈപ് ചെയ്യാനോ സാധിക്കും. ഇത്തരത്തിൽ 50,000 രൂപ വരെ പിൻവലിക്കാനാകും. ഇതുപയോഗിച്ച് വായ്പയുടെ മാസത്തവണകൾ അടയ്ക്കാനും ഓൺലൈൻ പേമെന്റിനും സാധ്യമാണ്. ലിക്വിഡ് ഫണ്ട് നൽകുന്ന മ്യൂച്ചൽഫണ്ട് കമ്പനിയുടെ പേമെന്റ് ആപ് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും നടപ്പാക്കാനാകും വിധം പണം പിൻവലിക്കൽ ആസൂത്രണം ചെയ്യാം.

ലിക്വിഡ് ഫണ്ടുകൾ പിൻവലിക്കുമ്പോൾ എക്സിറ്റ് ലോഡില്ല. നിക്ഷേപിച്ചിട്ടുള്ള ഫണ്ടിന്റെ അന്നത്തെ നിരക്കനുസരിച്ചുള്ള വരുമാന(എൻ എ വി)മാണ് ലഭിക്കുക. 24 മണിക്കൂറിനുള്ളിൽ നിക്ഷേപത്തുക മുഴുവനായോ ഭാഗീകമായോ പിൻവലിക്കാം 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com