ADVERTISEMENT

ഈ ആഴ്ച വോട്ടെണ്ണൽ കഴിയുന്നതോടെ കാര്യങ്ങൾക്കു കൂടുതൽ വ്യക്തത വരും. അപ്പോൾ വിപണിയിൽ കാര്യമായ തിരുത്തൽ ഉണ്ടായാൽ അതു മികച്ച ഓഹരികൾ വാങ്ങാനുള്ള അവസരമാക്കണം. കാരണം ആ സമയത്തു തന്നെ പൊതുതിരഞ്ഞെടുപ്പിന്റെ ഫലത്തെ വിപണി ഡിസ്കൗണ്ട് ചെയ്യും.

വിവിധ സർക്കാരുകളുടെ കാലത്തെ വിപണി മുന്നേറ്റം

എക്സിറ്റ് പോൾ ഫലങ്ങൾ എന്തുതന്നെയായാലും സഖ്യകക്ഷി സർക്കാരായാൽ വിപണിയിൽ കുതിപ്പുണ്ടാകില്ല എന്ന ചിന്ത വേണ്ട. കാരണം, ഇന്ദിരാഗാന്ധി മുതൽ ഇങ്ങോട്ടെടുത്താൽ സഖ്യകക്ഷികൾ ഭരിക്കുമ്പോഴാണ് വിപണി കുതിച്ചിട്ടുള്ളത്. വിവിധ സർക്കാരുകളുടെ കാലത്ത് സെൻസെക്സ് നടത്തിയ മുന്നേറ്റം ഇതു വ്യക്തമാക്കുന്നു. താഴെയുള്ള പട്ടിക കാണുക.കോൺഗ്രസോ ബിജെപിയോ, ഏകകക്ഷിയോ സഖ്യകക്ഷിയോ ആകട്ടെ. ഇതൊന്നും ദീർഘകാടിസ്ഥാനത്തിൽ വിപണിക്കു പ്രശ്നമല്ല. രാഷ്ട്രീയ അനിശ്ചിതത്വത്തിനു ഏറെ കാലം വിപണിയെ തളർത്തിയിടാനാകില്ല. 132 കോടി ജനസംഖ്യയിൽ 88 കോടിയോളം വരുന്ന 35 ൽ താഴെ പ്രായമുള്ള യുവാക്കളാകും ഇനി ഇന്ത്യയ്ക്ക് കരുത്തു പകരുക. അതുകൊണ്ടു തന്നെ ദീർഘകാലാടിസ്ഥാനത്തിൽ വിപണി നല്ല നേട്ടം തരും.

p-5444

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com