ADVERTISEMENT

മക്കളുടെ നല്ല ഭാവിക്കായി ജീവിക്കുന്നവരാണ് മാതാപിതാക്കൾ. അതിനു‌വേണ്ടി കിട്ടുന്നതിൽ വലിയൊരു വിഹിതം മാറ്റിവയ്ക്കാന്‍ അവർ തയാറാണ്. പക്ഷെ അറിവില്ലായ്മ മൂലം, അല്ലെങ്കിൽ ചെറിയ തെറ്റുകൾ മൂലം വൻ അബദ്ധത്തിൽ പെടുന്നവർ ഏറെയാണ്. അവർക്കായി ചില കാര്യങ്ങൾ ഈ സ്കൂൾ വർഷത്തിന്റെ തുടക്കം മുതൽ നടപ്പാക്കണമെന്ന് എന്തായാലും നിങ്ങൾ നിശ്ചയിച്ചിട്ടുണ്ടാകും.അതിനും മുൻപ് ചില കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിച്ചാൽ മക്കളുടെ ഏതാവശ്യത്തിനും ഉള്ള പണം സമ്പാദിക്കാൻ കഴിയും.

∙ വരുമാനവും സാമ്പത്തിക‌സ്‌ഥിതിയും അനുസരിച്ചു തുടർച്ചയായും സ്‌ഥിരമായും നിക്ഷേപിക്കണം:

∙ നേരത്തേ നിക്ഷേപം തുടങ്ങണം. കുട്ടി ജനിച്ചാൽ വൈകാതെ തന്നെ നിക്ഷേപം ആരംഭിക്കണം. എത്ര നേരത്തേ നിക്ഷേപം തുടങ്ങുന്നുവോ അത്രയും നേട്ടം കൂടും.

∙ എത്ര ചെറിയ തുകയായാലും കുഴപ്പമില്ല. പക്ഷേ ഒരു കാരണവശാലും മുടക്കരുത്.

∙ ബാങ്ക് – പോസ്റ്റ് ഓഫിസ് റിക്കറിങ് നിക്ഷേപം, മ്യൂച്വൽ ഫണ്ടുകളുടെ സിസ്‌റ്റമാറ്റിക് ഇൻവസ്‌റ്റ്‌മെന്റ് പ്ലാനുകൾ, പബ്ലിക് പ്രോവിഡന്റ് ഫണ്ട് , അംഗീകൃത ചിട്ടികൾ, സ്വർണം എന്നിവയെല്ലാം പരിഗണിക്കാം.

∙ കുട്ടികൾക്കായുള്ള നിക്ഷേപം മറ്റ് ആവശ്യങ്ങൾക്കു വേണ്ടി പിൻവലിക്കരുത്. പിൻവലിച്ചാൽ തുക തിരിച്ചിടാൻ കഴിയാതെ വരും. തിരിച്ചിട്ടാൽ തന്നെ വളർച്ച നേടേണ്ട കാലയളവിലുണ്ടായ നഷ്‌ടം നികത്താനാകില്ല.

∙ കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നീ ലക്ഷ്യങ്ങൾ നേടാൻ ദീർഘകാല നിക്ഷേപങ്ങളാണു നല്ലത്.

∙ ദീർഘകാലാടിസ്‌ഥാനത്തിൽ നിക്ഷേപിക്കുമ്പോൾ പണപ്പെരുപ്പനിരക്കിലും ഉയർന്ന ആദായം ഉള്ള പദ്ധതി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. കൂട്ടു പലിശ കിട്ടുന്ന പദ്ധതികളാവണം.

∙ ആകസ്മികമായി സംഭവിക്കാവുന്ന ദുരന്തങ്ങൾ മക്കളുടെ ഭാവിയെ ബാധിക്കാതിരിക്കാൻ നിങ്ങൾക്ക് ആവശ്യമായ ലൈഫ് കവറേജും, കുട്ടിക്ക് ഹെൽത്ത് കവറേജും എടുത്തിരിക്കണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com