ADVERTISEMENT

താഴുമ്പോള്‍ വാങ്ങുകയും ഉയരുമ്പോള്‍ വില്‍ക്കുകയും ചെയ്യണം. ഇത്‌ വളരെ നിസ്സാരമെന്ന്‌ തോന്നാം. പക്ഷേ പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടാണ്. മാത്രമല്ല നേര്‍ വിപരീതമാണ്‌ മിക്കവരും ചെയ്യുന്നതും. വിപണിയെ വികാരപരമായി സമീപിക്കരുത്. പകരം ഒഴുക്കിന്‌ എതിരെ നീന്തുന്നവര്‍ക്കാണ്‌ കൂടുതല്‍ നേട്ടം കിട്ടുക.   

ആദായവും സുരക്ഷയും

ദീര്‍ഘകാല സമ്പത്ത്‌ സൃഷ്ടിക്കാനുള്ള മികച്ച അവസരമാണ്‌ ആസ്‌തി വിഭജനം നല്‍കുന്നത്‌. നഷ്ടം നിയന്ത്രിക്കാനും ആദായത്തിലെ ചാഞ്ചാട്ടം കുറയ്‌ക്കാനും അസെറ്റ്‌ അലോക്കേഷന്‍ സഹായിക്കും. ശരിയായ ആസ്‌തിയിൽ ശരിയായ സമയത്ത്‌ അനുയോജ്യമായ തരത്തില്‍ ആസ്‌തി വിഭജനം നടത്തുന്നതാണ്‌ ഫലപ്രദമായ അസെറ്റ്‌ അലോക്കേഷൻ.വിവിധ ആസ്‌തി വിഭാഗങ്ങളുടെ മുന്‍കാല പ്രകടനങ്ങള്‍ പരിശോധിച്ചാല്‍ ഓരോ വര്‍ഷവും ഓരോ ആസ്തികളാണ് നേട്ടം നൽകുന്നതെന്നു കാണാം.  വിപണിചക്രത്തിന്‌ അനുസരിച്ചാണ്‌ വിവിധ ആസ്‌തികളുടെ  പ്രകടനം.  

ഉദാഹരണത്തിന്‌,ഓഹരി വിപണി മികച്ച നേട്ടം നൽകുന്നത് സമ്പദ്‌വ്യവസ്ഥ കുതിക്കുമ്പോഴാണ്. മറിച്ച് ഗവണ്‍മെന്റ്‌ സെക്യൂരിറ്റികള്‍ മികച്ച നേട്ടം നല്‍കുന്നത്‌ സമ്പദ്‌വ്യവസ്ഥ ചുരുങ്ങുമ്പോഴായിരിക്കും. ഇതു മനസിലാക്കി വിവിധ ആസ്‌തികളിലെ വിഹിതത്തില്‍ മാറ്റം വരുത്തിയാല്‍ നേട്ടം ഉയര്‍ത്താം. ദീര്‍ഘകാലത്തില്‍ പോര്‍ട്‌ഫോളിയോയുടെ നേട്ടം കൂട്ടുന്നത് ശരിയായ അസറ്റ്  അലോക്കേഷനാണ്‌.  

2008ല്‍ ഓഹരികള്‍ 51%   ഇടിഞ്ഞപ്പോള്‍ ഗവണ്‍മെന്റ്‌, കടപ്പത്ര സെക്യൂരിറ്റികള്‍ 28% ശതമാനം ഉയര്‍ന്നു. 2013 ല്‍ ഗവണ്‍മെന്റ്‌ കടപ്പത്ര സെക്യൂരിറ്റികള്‍ 1%  താഴ്‌ന്നപ്പോള്‍ ഓഹരികള്‍ 8% ഉയര്‍ന്നു. 2018 ലാകട്ടെ ഓഹരികളും കടപ്പത്രങ്ങളും 8 % ത്തോളം താഴ്‌ന്നു. പോര്‍ട്‌ഫോളിയോയുടെ പ്രകടനത്തിന്റെ 91.5 % ശതമാനത്തോളം അസറ്റ്‌ അലോക്കേഷന്റെ സംഭാവനയാണ്‌ എന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌.

അസറ്റ്‌ അലോക്കേഷന്റെ നേട്ടങ്ങൾ  

1. ആസ്‌തി വിഭാഗങ്ങള്‍ക്കിടയിലെ വൈവിധ്യവത്‌കരണം.

2. ഫണ്ട്‌ സ്ഥിരമായി നിരീക്ഷിക്കുകയും പുനക്രമീകരിക്കുകയും ചെയ്യുന്നത്‌ നഷ്ടം കുറയ്‌ക്കും, നേട്ടം ഉയര്‍ത്തും. 

3. നഷ്ടസാധ്യത നിയന്ത്രിച്ച്‌ റിട്ടേണ്‍ മികച്ചതാക്കും. 

4. ഇന്‍ഡക്‌സേഷന്‍ ആനുകൂല്യത്തോടു കൂടിയ നികുതി. അതിനാല്‍ പരമ്പരാഗത മാർഗങ്ങളേക്കാള്‍ ആദായകരം. 

ലേഖകൻ ഫിനാൻഷ്യൽ അഡ്വൈസറാണ്. email-ms.benny@yahoo.com   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com