ADVERTISEMENT

റിട്ടയര്‍മെന്റിനു ശേഷമുള്ള ആവശ്യങ്ങള്‍ക്കും മറ്റ് അടിയന്തര ഘട്ടങ്ങളിലും ഉപകരിക്കുന്ന ദീര്‍ഘകാല നിക്ഷേപം എന്ന നിലയിലാണ് എംപ്ലോയ്മെന്റ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം ശ്രദ്ധേയമാകുന്നത്. എന്നാല്‍ നിക്ഷേപം നിശ്ചിത  കാലയളവ് പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ സ്വന്തം വിവാഹം, മക്കളുടെ വിവാഹം, വീടുപണി, ചികിത്സാവശ്യങ്ങള്‍ തുടങ്ങിയ അടിയന്തര ഘട്ടങ്ങളില്‍ ഫണ്ടില്‍ നിന്ന് ഉപാധികളോടെ നിശ്ചിത തുക പിന്‍വലിക്കാനാകും. 

ഇപ്പോള്‍ കാലതാമസമില്ലാതെ ഓണ്‍ലൈനിലൂടെ നിക്ഷേപം പിന്‍വലിക്കുന്നതിന് അവസരമുണ്ട്. ഇ.പി.എഫ്.ഒ . വെബ്‌സൈറ്റിലൂടെയാണ് പി.എഫ് അംഗത്തിന് നേരിട്ട് നിക്ഷേപം പിന്‍വലിക്കാന്‍ കഴിയുന്നത്. 

ഇതിന് ആക്ടീവ് യു.എ.എന്‍(യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍), യു.എ.എന്‍ ആക്ടീവാക്കാന്നുതിന് ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ (പ്രവര്‍ത്തിക്കുന്നതായിരിക്കണം), ആധാര്‍, പാന്‍ തുടങ്ങിയ കെ.വൈ.സി രേഖകള്‍, ബാങ്ക് വിവരങ്ങള്‍ എന്നിവ നിര്‍ബന്ധമാണ്.

1.നിങ്ങളുടെ യു.എ.എന്‍,പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ച് ഇ.പി.എഫ്.ഒ പോര്‍ട്ടല്‍ ആയ unifiedportal-mem.epfindia.gov.in-ല്‍  ലോഗിന്‍ ചെയ്യുക. (ഓണ്‍ലൈന്‍ യു.എ.എന്‍ ആക്ടിവേറ്റ് ചെയ്തിട്ടില്ലാത്തവര്‍ക്ക് ഇതേ പോര്‍ട്ടലില്‍ കയറി ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.)

2. Manage ടാബില്‍ ക്ലിക്ക് ചെയ്ത് KYC സെലക്ട് ചെയ്യുക.

3. ആധാര്‍, പാന്‍, ബാങ്ക് വിവരങ്ങള്‍ എന്നിവ കൃത്യമാണോ എന്ന് പരിശോധിച്ച്  അപ്‌ഡേറ്റ് ചെയ്യുക.

4. സര്‍വീസസ് ടാബില്‍ ക്ലിക്ക് ചെയ്ത് claim എന്ന  ഓപ്ഷന്‍ സെലക്ട് ചെയ്യുക.

5. വ്യക്തിവിവരങ്ങള്‍ വായിച്ച് verify ചെയ്യുക.

6. പ്രത്യക്ഷമാകുന്ന ക്ലെയിം ഫോമില്‍  ബാങ്ക് അക്കൗണ്ടിന്റെ അവസാന നാല് അക്കങ്ങള്‍ എന്റര്‍ ചെയ്യുക.

7. Proceed for online claim എന്ന ടാബില്‍ ക്ലിക്ക് ചെയ്ത് സബ്മിറ്റ് കൊടുക്കുക.

8. ഇ.പി.എഫ് ക്ലെയിമിന്റെ വിശദ വിവരങ്ങള്‍ ആവശ്യപ്പെട്ട് തുറന്ന് വരുന്ന പുതിയ ടാബില്‍ തുക പിന്‍വലിക്കുന്നത് ഭാഗികമായാണോ, മുഴുവന്‍ തുകയും പിന്‍വലിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങള്‍ നല്‍കുക. എന്തിനു വേണ്ടിയാണ് നിക്ഷേപം പിന്‍വലിക്കുന്നത്, അഡ്വാന്‍സ് വേണ്ട തുക തുടങ്ങിയവയും പൂരിപ്പിച്ച് നല്‍കണം.

9. വിവരങ്ങള്‍ നല്‍കിയതിന് ശേഷം Get Aadhaar OTP എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കുന്ന
മൊബൈല്‍ നമ്പറില്‍ OTP ലഭിക്കും.

10. ഒടുവില്‍ ക്ലെയിം തൊഴില്‍ ദാതാവിന്റെ അപ്രൂവലിനായി സമര്‍പ്പിക്കപ്പെടുന്നു. അപ്രൂവല്‍ ലഭിച്ച് 10 ദിവസത്തിനുള്ളില്‍ തുക അക്കൗണ്ടില്‍ ക്രെഡിറ്റാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com