sections
MORE

മ്യൂച്വൽ ഫണ്ടിലൂടെ നേട്ടം കൊയ്യാം, ഒപ്പം ഇൻഷുറൻസ് പരിരക്ഷയും

HIGHLIGHTS
  • ഇൻഷുറൻസ് പ്രീമിയം അടയ്ക്കാതെയാണ് പരിരക്ഷയൊരുക്കുന്നത്
money grow
SHARE

മ്യൂച്വൽ ഫണ്ടിലെ സിസ്റ്റമാറ്റിക് പ്ലാൻ അഥവാ സിപ്, പോക്കറ്റിലൊതുങ്ങുന്ന മാസനിക്ഷേപത്തിലൂടെ നിങ്ങളെ കോടീശ്വരനാക്കും. ഒപ്പം നിക്ഷേപ കാലയളവിൽ നിങ്ങൾക്ക് അപ്രതീക്ഷിത മരണം സംഭവിച്ചാൽ കുടുംബത്തിനു നല്ലൊരു തുക ഇൻഷുറൻസായും ലഭിക്കുമെന്നും അറിയുക.

ഇപ്പോൾ പല മ്യൂച്വൽ ഫണ്ട് കമ്പനികളും സിപ്പിന് ഇൻഷുറൻസ് പരിരക്ഷ കൂടി നൽകുന്നുണ്ട്. ഒരു എസ്ഐപി നിങ്ങളുടെ ദീർഘകാല ലക്ഷ്യത്തിനായി മികച്ച രീതിയിൽ സമ്പത്തു വളർത്തുന്നതിനൊപ്പം ന്യായമായ ലൈഫ് കവറേജും ഉറപ്പാക്കുന്നു. അതും ഇൻഷുറൻസ് പ്രീമിയം അടയ്ക്കാതെ തന്നെ.

എസ്ഐപി ചേർന്നാൽ മൂന്നു വർഷം കൊണ്ട് മാസഗഡുവിന്റെ 100–120 ഇരട്ടി വരെ പരിരക്ഷ ഉറപ്പിക്കാം. ഇവിടെ ഓരോ കമ്പനിയും വ്യത്യസ്ത കവറേജുകളാണ് വാഗ്ദാനം ചെയ്യുന്നത്. 40,000 രൂപയുടെ മാസനിക്ഷേപം ഉണ്ടെങ്കിൽ ഒരു കോടിയുടെ കവറേജ് വരെ ലഭിക്കും. ഇൻഷുറൻസ് തുക ക്ലെയിം ചെയ്യാൻ മരണ സർട്ടിഫിക്കറ്റ് മാത്രം മതിയാകും.

‘സിപ് ഇൻഷുർ’ എന്ന ഈ പദ്ധതിയിൽ 18 മുതൽ 50 വയസ്സുവരെയുള്ളവർക്കേ പരിരക്ഷ ലഭിക്കൂ. ഇൻഷുറൻസ്  ഇല്ലാതെയും എസ്ഐപി തുടങ്ങാം. നിലവിൽ എസ്ഐപി ഉള്ളവർക്ക് പരിരക്ഷ ലഭിക്കില്ല. വേണമെന്നുണ്ടെങ്കിൽ പുതിയ എസ്ഐപി തന്നെ തുടങ്ങണം.

കൂടുതൽ  വിവരങ്ങൾക്കായി  വായിക്കൂ E-Sampadyam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA