ADVERTISEMENT

കുടുക്ക സമ്പാദ്യത്തിൽനിന്നു ബാങ്കിങ് മേഖലയിലേക്ക് കുട്ടികളെ പരിചയപ്പെടുത്തുകയാണ് ചിൽഡ്രൻസ് അക്കൗണ്ടുകൾകൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികളെ സമ്പാദ്യശീലം അവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുകയും ആത്മവിശ്വാസം കൂട്ടുകയും ചെയ്യും. ബാങ്ക് അക്കൗണ്ട് എങ്ങനെ കൈകാര്യം ചെയ്യണം എന്ന് കുട്ടികളും അറിഞ്ഞിരിക്കണം.

പതിനെട്ടു വയസ്സുവരെയുള്ള കുട്ടികൾക്കായി രണ്ടു തരം അക്കൗണ്ടുകളുണ്ട്. റിസർവ് ബാങ്കിന്റെ നിയമം അനുസരിച്ച് 10 വയസ് പൂർത്തിയായ കുട്ടികൾക്ക് സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാം.10 വയസിൽ താഴെ പ്രായമുള്ളവർക്ക് രക്ഷിതാക്കളുമായി ചേർന്നുള്ള സംയുക്ത അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയൂ.

10–18 വയസ്സുവരെയുള്ളവർക്ക് അവരുടെ അക്കൗണ്ട് സ്വയം കൈകാര്യം ചെയ്യാം. ഇവർക്ക് എടിഎം കാർഡ്, ചെക്ക് ബുക്ക്, സൗജന്യ ഇന്റർനെറ്റ് ബാങ്കിങ് തുടങ്ങിയവയും അനുവദിക്കും. വിവിധ ബാങ്കുകളിൽ ഇവ വ്യത്യസ്തമായിരിക്കും. ചില ബാങ്കുകൾ സൗജന്യ ഇൻഷുറൻസ് പരിരക്ഷയും നൽകുന്നുണ്ട്. സീറോ ബാലൻസ് അക്കൗണ്ട് അല്ലെങ്കിൽ വളരെ കുറച്ചു തുകയേ മിനിമം ബാലൻസ് ആയി സൂക്ഷിക്കേണ്ടതുള്ളൂ. മൊബൈൽ അലേർട്ടിനായി രക്ഷിതാക്കളുടെ നമ്പർ നൽകാം. ഫോട്ടോ പതിച്ച എടിഎം കാർഡ് അനുവദിക്കും. ഒരു ദിവസം 5000 രൂപ വരെ പിൻവലിക്കാം. 

കൊച്ചുകുട്ടികളുടെ അക്കൗണ്ട് (10 വയസ്സിൽ താഴെ) രക്ഷിതാക്കളുടെ പൂർണ മേൽനോട്ടത്തിലാണ് വിനിമയം നടക്കുക. 

ചെക്ക് ബുക്കും എടിഎം കാർഡും സംയുക്തമായ പേരിലായിരിക്കും. 

പ്രായപൂർത്തിയായിക്കഴിഞ്ഞാൽ അക്കൗണ്ടുകൾക്ക് സാധുതയില്ലാതാകും. അപ്പോൾ അത് സേവിങ്സ് അക്കൗണ്ടായി മാറ്റിയാൽ മതി.  

കുട്ടികൾക്കായുള്ള  വിവിധ ബാങ്കുകളുടെ അക്കൗണ്ടുകൾ

എസ്ബിഐ – പെഹലാകദം, പെഹലിഉഡാൻ

എച്ച്ഡിഎഫ്സി – കിഡ്സ് അഡ്വാന്റേജ് അക്കൗണ്ട്,

ഇൻഡസ് – ഇൻഡസ് യങ്സേവർ സേവിങ്സ്

ആക്സിസ് – ഫ്യൂച്ചർ സ്റ്റാർസ് സേവിങ്സ് അക്കൗണ്ട്

എസ്ഐബി – ജൂനിയർ സേവിങ്സ് അക്കൗണ്ട്

ഫെഡറൽ ബാങ്ക് – യങ് ചാംപ്

ഐസിഐസിഐ – യംങ് സ്റ്റാർസ്, സ്മാർട്ട് സ്റ്റാർസ് 

അക്കൗണ്ട് തുടങ്ങാൻ ആവശ്യമായ രേഖകൾ

ജനന സർട്ടിഫിക്കറ്റ്

ആധാർ കാർഡ്

രക്ഷിതാവിന്റെ ആധാർ കാർഡ്, പാൻ കാർഡ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com