ADVERTISEMENT

നികുതി ലാഭിക്കാൻ വർഷാവസാനം കഷ്ടപ്പെട്ടു നിക്ഷേപിക്കുന്നതിനു പകരം തുടക്കം മുതലേ എസ്ഐപി വഴി നിക്ഷേപിച്ചാൽ ഗുണങ്ങൾ ഏറെയാണ്.

നിലവിൽ ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീം (ഇഎല്‍എസ്‌എസ്‌) ഇക്വിറ്റി ഫണ്ട് വിഭാഗത്തിലെ ജനപ്രിയ വിഭാഗമാണ്. 1.14 കോടി അക്കൗണ്ടുകളിലായി 90,000 കോടി രൂപയിലധികം ഇത്തരം ഫണ്ടുകളിലുണ്ട്. മൾട്ടി ക്യാപ്, ലാർജ് ഫണ്ടുകൾക്കു തൊട്ടുതാഴെയാണ് ഇവ കൈകാര്യം ചെയ്യുന്ന ആസ്തി. 80സി പ്രകാരം നികുതിയിളവുള്ള നിക്ഷേപങ്ങളിൽ ഏറ്റവും ഉയർന്ന നേട്ടം, മൂന്നു വര്‍ഷത്തെ കുറഞ്ഞ ലോക് ഇൻ പിരിയഡ് എന്നിവയാണ് പ്രധാന ആകർഷണം. അതുകൊണ്ടുതന്നെയാണ് നികുതിദായകര്‍ സാമ്പത്തികവർഷത്തെ അവസാന മാസങ്ങളില്‍ ഇഎല്‍എസ്‌എസുകളിൽ ഒറ്റത്തവണ നിക്ഷേപം നടത്താന്‍ തിരക്കു കൂട്ടുന്നത്‌.

മികച്ചത്‌ എസ്‌ഐപി മാര്‍ഗം

എന്നാൽ ഇഎല്‍എസ്‌എസ് നിക്ഷേപത്തിന്‌ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ അഥവാ എസ്‌ഐപി ആണു നല്ലത്. ഇതിലൂടെ അവസാന നിമിഷം ഒന്നിച്ചൊരു തുക നിക്ഷേപിക്കാനുള്ള സമ്മർദം കുറയ്ക്കാം. ഒപ്പം വിപണി ചാഞ്ചാട്ടത്തെ പ്രയോജനപ്പെടുത്താനും കഴിയും. വിപണിയില്‍ തിരുത്തൽ ഉണ്ടാകുമ്പോള്‍ കുറഞ്ഞ വിലയ്ക്ക്‌ കൂടുതല്‍ യൂണിറ്റുകൾ വാങ്ങാം. ഇങ്ങനെ വര്‍ഷം മുഴുവന്‍ നിക്ഷേപത്തിന്റെ ഗുണം അനുഭവിക്കാം.

ദീര്‍ഘകാല നിക്ഷേപം നേട്ടം ഉയര്‍ത്തും

ഇഎല്‍എസ്‌എസിനു 3 വര്‍ഷ ലോക്‌ ഇന്‍ പീരിയഡാണ് ഉള്ളത്‌. വളര്‍ച്ചയും സ്ഥിരതയും നിലനിർത്താൻ സഹായിക്കുന്ന മികച്ച ഓഹരികളാണ് ഫണ്ട്‌ മാനേജര്‍മാര്‍ തിരഞ്ഞെടുക്കുക. വാര്‍ഷിക ആദായം 8.1% മാത്രമുള്ള ഏറ്റവും മോശം പ്രകടനം നടത്തുന്ന 10 വര്‍ഷ ഇഎല്‍എസ്‌എസ്‌ എസ്‌ഐപി പോലും മറ്റ് പരമ്പരാഗത മാര്‍ഗങ്ങളെക്കാള്‍ ഉയർന്ന നേട്ടം നല്‍കും. 20 വര്‍ഷ കാലയളവില്‍ 20% വരെ ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കാം. മോശം ഫണ്ട് പോലും വര്‍ഷം 12% നേട്ടം നല്‍കുന്നുണ്ട്. അതിനർഥം മാസം 1,000 രൂപ നിക്ഷേപിച്ചാൽ 20 വര്‍ഷത്തിനുള്ളില്‍ പരമാവധി 28 ലക്ഷം രൂപയും കുറഞ്ഞത് 10 ലക്ഷം രൂപയും നേടാമെന്നാണ്. ഇതിനായി മൊത്തം നിക്ഷേപിക്കേണ്ട തുക 2.4 ലക്ഷം മാത്രമാണ്. 

മികച്ച ഫണ്ട് കണ്ടെത്തണം

ഇഎല്‍എസ്‌എസിൽ പരമാവധി നേട്ടം ലഭിക്കാൻ ശരിയായ പദ്ധതി തിരഞ്ഞെടുക്കേണ്ടതുണ്ട്. അത് എല്ലാ വിപണി ചക്രങ്ങളിലും സ്ഥിരതയാർന്ന പ്രകടനം കാഴ്‌ചവയ്‌ക്കുന്ന ഫണ്ടാകണം. ബെഞ്ച്‌ മാര്‍ക്കിനെ മറികടക്കുന്നതു മാത്രമല്ല, വിപണിയുടെ ഇടിവുകളിൽ പോലും നിക്ഷേപം സംരക്ഷിക്കാനുള്ള ശേഷിയും ഉണ്ടാകണം.

ഇത്തരം മികച്ച ഗുണങ്ങള്‍ ഉള്ള ഇഎല്‍എസ്‌എസ് ഫണ്ടുകളില്‍ ഒന്നാണ്‌ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലോങ്‌ ടേം ഇക്വിറ്റി ഫണ്ട്‌. 36 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഫണ്ട്‌, രണ്ടു മാനേജര്‍മാര്‍ ചേര്‍ന്നാണു കൈകാര്യം ചെയ്യുന്നത്‌. 1999 ൽ ഫണ്ട് ആരംഭിച്ച ശേഷം 83% കാലയളവിലും 12 ശതമാനത്തിനു മേൽ ആദായം നൽകിയിട്ടുണ്ട്.•

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com