രണ്ട്‌ വര്‍ഷത്തിനുള്ളില്‍ 1.95 കോടി വീടുകള്‍ കൂടി

home-loan
SHARE

പ്രധാന മന്ത്രി ആവാസ്‌ യോജന പദ്ധതിയുടെ കീഴില്‍ അടുത്ത രണ്ട്‌ വര്‍ഷത്തിനുള്ളില്‍ 1.95 കോടി വീടുകള്‍ കൂടി നിര്‍മ്മിക്കും. 114 ദിവസത്തിനുള്ളില്‍ ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കും. തുടക്കത്തില്‍ 314 ദിവസങ്ങള്‍കൊണ്ടാണ്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നത്‌. പിഎംഎവൈ-ഗ്രാമീണിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന 1.95 കോടി വീടുകള്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക്‌ 2019-2020, 2021-22 കാലയളവില്‍ ലഭ്യമാക്കും. എല്‍പിജി, ശുചിമുറികള്‍ തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ വീടുകളാണ്‌ ലഭ്യമാക്കുക.

പ്രധാനമന്ത്രി ആവാസ്‌ യോജന പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ 1.95 കോടി വീടുകള്‍ കൂടി നിര്‍മ്മിച്ചു നല്‍കുമെന്ന്‌ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. 2022 ഓടെ രാജ്യത്തെ എല്ലാവര്‍ക്കും വീട്‌ എന്നത്‌ യാഥാര്‍ത്ഥ്യമാകുമെന്ന്‌ ധനമന്ത്രി പറഞ്ഞു. പിഎംഎവൈ പദ്ധതിയുടെ കീഴിലുള്ള ഭവന നിര്‍മ്മാണത്തിന്റെ കാലയളവില്‍ കുറവ്‌ വന്നതിനാല്‍ ലക്ഷ്യത്തില്‍ വേഗം എത്താന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
FROM ONMANORAMA