ADVERTISEMENT

മഴയുടെ ഹുങ്ക് അടങ്ങി. ഇനി വിവാദങ്ങൾക്കും ആക്ഷേപങ്ങൾക്കും ചെവികൊടുക്കാതെ പ്രളയ ദുരിതത്തിൽപെട്ടവരെ സഹായിക്കാനുള്ള സമയമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയാണ് അതിനുള്ള മികച്ച മാർഗം. ഈ ദുരിതാശ്വാസ ഫണ്ടിലേക്കു സംഭാവന ചെയ്യുന്ന മുഴുവൻ തുകയ്ക്കും ആദായനികുതി ഇളവുണ്ട്.

നമ്മുടെ സഹജീവികളെ കൈയയച്ച് സഹായിക്കുക. പക്ഷേ, നിങ്ങൾ നൽകുന്നത് അർഹതപ്പെട്ടവർക്കു തന്നെയാണ് എത്തുന്നതെന്നു ഉറപ്പാക്കണം.അതിനുള്ള ഏറ്റവും മികച്ച വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുകയാണ്. അതുവഴി നിങ്ങൾക്കും കാര്യമായ ഗുണം കിട്ടും. നിങ്ങൾ നികുതിദായകനാണെങ്കിൽ.

100% ഇളവ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു നൽകുന്ന തുകയ്ക്കു സെക്ഷൻ 80ജി പ്രകാരം പൂർണമായും ആദായനികുതി ഇളവ് ലഭ്യമാണ്. നൽകുന്ന സംഭാവന തുക മുഴുവനും നിങ്ങളുടെ മൊത്തം വരുമാനത്തിൽ നിന്നും കുറച്ച്, ശേഷം ബാക്കിയുള്ളതിനു നികുതി നൽകിയാൽ മതി.  ശമ്പളക്കാർ ബാങ്ക് വഴിയോ ട്രഷറി വഴിയോ എല്ലാം ദുരിതാശ്വാസ നിധിയിലേക്കു തുക നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ രസീതുകളടക്കം ഡ്രോയിങ് ആന്റ് ഡിസ്‌ബേഴ്‌സിങ് ഓഫിസറെ അറിയിക്കുകയാണെങ്കില്‍ അതും കുറച്ച ശേഷമുള്ള തുകയ്ക്കായിരിക്കും ശമ്പളത്തില്‍ നിന്നു നികുതി പിടിക്കുക

എത്ര രൂപ? 

നിങ്ങൾക്ക് എത്രയാണോ നൽകാൻ കഴിയുക അതു നൽകുക. ഒരു രൂപ പോലും നൽകാം. സംഭാവനയ്ക്ക് കുറഞ്ഞ പരിധിയോ ഉയർന്ന പരിധിയോ ഇല്ല. 

എങ്ങനെ നൽകണം? 

സംഭാവന ചെക്കായോ ഡിമാൻഡ് ഡ്രാഫ്റ്റ് ആയോ അയയ്ക്കാം. പ്രിൻസിപ്പൽ സെക്രട്ടറി (ഫിനാൻസ്) എന്ന പേരിലാണ് ചെക്കോ ഡ്രാഫ്റ്റോ എടുക്കേണ്ടത്. ഇത്തരം സംഭാവനകൾ എല്ലാ ജില്ലാ കലക്ടറേറ്റുകളിലും താലൂക്ക് ഓഫിസുകളിലും സ്വീകരിക്കും. ചെക്ക് അല്ലെങ്കിൽ ഡ്രാഫ്റ്റ് പോസ്റ്റിൽ അയയ്ക്കേണ്ട വിലാസം– 

Principal Secretary (Finance), Treasurer,

Chief Minister’s Distress Relief Fund

Secretariat,Thiruvananthapuram– 695 001

സംഭാവന ഓൺലൈനായും അയയ്ക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com