ADVERTISEMENT

വീ‌‌ടു വയ്ക്കാനായി സ്ഥലം വാങ്ങി നിയമക്കുരുക്കിൽപ്പെട്ട് വിഷമിക്കുന്നവർ ഏറെയുണ്ട്. അതുകൊണ്ട് സ്ഥലം വാങ്ങി വീടുവയ്ക്കാനൊരുങ്ങുന്നവർ നിർബന്ധമായും ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് നിജസ്ഥിതി ഉറപ്പുവരുത്തണം. 

വില്ലേജിലെ കരം തീർത്ത രസീത്, ഒറിജിനൽ ആധാരം, സ്ഥലത്തിന്റെ ലൊക്കേഷൻ സ്കെച്ച് എന്നിവയൊക്കെ നോക്കാം. അതുപോലെ വസ്തുവിന്റെ ബാധ്യതാ സർട്ടിഫിക്കറ്റ് എത്ര വർഷത്തെ കിട്ടുമോ അത്രയും വാങ്ങണം. ഇതു നോക്കിയിട്ട് മുൻ ബാധ്യതകൾ എന്തെങ്കിലും നിലനിൽക്കുന്നുണ്ടെങ്കിൽ അതു റിലീസ് ചെയ്യണം. സ്ഥലത്തിന്റെ ഫെയർവാല്യു പരിശോധിക്കണം. 

സ്ഥലത്തിന്റെ അവകാശികളായി പ്രായപൂർത്തിയാകാത്തവരോ ബുദ്ധിമാന്ദ്യം സംഭവിച്ചവരോ ഉണ്ടെങ്കിൽ ഗാർഡിയൻ ഒപി ഫയൽ ചെയ്യേ​ണ്ടതുണ്ട്. ഉടമ മരിച്ച ശേഷമാണ് സ്ഥല വിൽപനയെങ്കിൽ നിയമപരമായ പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റും ആവശ്യപ്പെടാം. 

വീടും സ്ഥലവും കൂടി വാങ്ങുമ്പോൾ ആധാരത്തിൽ വീ‌‌‌ടിന്റെ‌ കാര്യവും ഉൾപ്പെടുത്തണം. വീടിന്റെ ബിൽഡിങ് പെർമിറ്റ്, ഒക്കുപെൻസി സർട്ടിഫിക്കറ്റ്, പഴക്കം, െ‌കട്ടിട നമ്പർ കിട്ടിയിട്ടുണ്ടെങ്കിൽ അത് തുടങ്ങിയവയെല്ലാം പരിശോധിക്കണം. അതോടൊപ്പം റജിസ്റ്റേർഡ് വാല്യുവേറ്ററെ കൊണ്ട് വീ‌ടിന്റെ‌ വാല്യുവേഷനും നടത്തേണ്ടതുണ്ട്. വീടുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാം ആധാരത്തിലും ചേർക്കാൻ ശ്രദ്ധിക്കണം. സ്ഥലം വാങ്ങുന്നതിനു മുൻപ് നിയമോപദേശം എടുക്കാനായാൽ നല്ലത്.’’

ലേഖകൻ ഹൈക്കോടതി അഭിഭാഷകനാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com