ചെലവുകള്‍ ഈസിയായി മാനേജുചെയ്യാൻ ഫ്ലക്സി പേഴ്സണൽ ലോൺ

SHARE
636945150

അടിച്ചു പൊളിച്ചൊരു വിദേശ യാത്ര നടത്തണം. പക്ഷേ, അതിനുള്ള പണം എങ്ങനെ കണ്ടെത്തും?  അനുയോജ്യമായൊരു പേഴ്‌സണല്‍ വായ്പ എടുത്താല്‍ ഈ ആഗ്രഹം യാഥാര്‍ത്ഥ്യമാക്കാവുന്നതേയുള്ളു. ഇത്തരം സാഹചര്യങ്ങളില്‍ മാത്രമല്ല, ഉന്നത വിദ്യാഭ്യാസം, വിവാഹം, അടിയന്തര ആശുപത്രി ചെലവുകള്‍ തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ നിറവേറാന്‍ ഇതു നിങ്ങളെ സഹായിക്കും. എന്തിനു ചെലവഴിക്കണം എന്ന കാര്യത്തില്‍ നിയന്ത്രണമേയില്ല എന്നതാണ് ഇത്തരം വായ്പകളുടെ ഏറ്റവും പ്രധാന ആകര്‍ഷണീയത. ബജാജ് ഫിന്‍സെര്‍വ് പോലുള്ള കമ്പനികളുടെ ഫ്‌ളെക്‌സി പേഴ്‌സണല്‍ ലോണ്‍ സേവനങ്ങള്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കി ചെലവഴിക്കലിനെ കൂടുതല്‍ സൗകര്യപ്രദവും ആസ്വാദ്യവുമാക്കുന്നുമുണ്ട്. രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട വായ്പാ പദ്ധതികളിലൊന്നായി ബജാജ് ഫിന്‍സെര്‍വിന്റെ പേഴ്‌സണല്‍ വായ്പകള്‍ മാറിയതിനു പിന്നിലുള്ള കാരണവും മറ്റൊന്നല്ല. ഈടുകളില്ലാതെ നല്‍കുന്ന ഈ വായ്പ 2017 ഫെബ്രുവരി മുതല്‍ 2018 വരെയുള്ള കാലത്ത് 20.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായാണ് റിസര്‍വ് ബാങ്ക് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിങ്ങളുടെ സാമ്പത്തികാവശ്യങ്ങള്‍ക്ക്  പേഴ്‌സണല്‍ ലോണുകള്‍ ഗുണകരമാകുന്ന അഞ്ചു കാര്യങ്ങളുണ്ട്.

1. അനുമതി ഉടനടി, നടപടിക്രമങ്ങള്‍ ലളിതം

ബജാജ് ഫിന്‍സര്‍വിന്റെ പേഴ്‌സണല്‍ ലോണ്‍ നേടുന്നതിന് കമ്പനിയുടെ വെബ്‌സൈറ്റില്‍ ക്ലിക്കു ചെയ്യുകയേ വേണ്ടു. ഇതില്‍ നിന്ന് വായ്പയ്ക്കുള്ള അര്‍ഹത പരിശോധിക്കാം. ഉടന്‍ അപേക്ഷിക്കുകയും ചെയ്യാം. ആവശ്യമായ കെ.വൈ.സി. അടക്കമുള്ള രേഖകള്‍ അപ് ലോഡു ചെയ്താല്‍ അഞ്ചു മിനിറ്റിനുള്ളില്‍ അനുമതി ലഭിക്കും. 24 മണിക്കൂറിനുള്ളില്‍ പണവും ലഭിക്കും.

2 പലപ്പോഴായി പണം പിന്‍വലിക്കാം

നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് പലപ്പോഴായി വായ്പാ തുകയില്‍ നിന്നുപണം പിന്‍വലിക്കാം എന്നതാണ് ഫ്‌ളക്‌സി പേഴ്‌സണല്‍ ലോണിന്റെ നേട്ടം. കസ്റ്റമര്‍ പോര്‍ട്ടലായ എക്‌സ്പീരിയ സന്ദര്‍ശിക്കുക മാത്രമേ ഇതിനായി ചെയ്യേണ്ടതുള്ളു. പലതവണ അപേക്ഷ സമര്‍പ്പിക്കുന്നതും രേഖകള്‍ അപ് ലോഡു ചെയ്യുന്നതും ഇതിലൂടെ ഒഴിവാക്കാനാവും. വീട് പുതുക്കുന്നതിനായാണ് ഇത് നിങ്ങള്‍ പ്രയോജനപ്പെടുത്തുന്നതെന്നു കരുതുക. കോണ്‍ട്രാക്ടര്‍ക്കു കൊടുക്കാനുള്ള തുകയ്ക്കായി ആദ്യം ഇതില്‍ നിന്നു പിന്‍വലിക്കാം. അടുത്തത് പെയിന്റിങിനായി പിന്‍വലിക്കാം. കാര്‍പെന്ററി ജോലികള്‍ക്കായാവാം മൂന്നാമത്തെ പിന്‍വലിക്കല്‍. അടിയന്തരമായി ഓണ്‍ലൈന്‍ വായ്പകള്‍ തേടി നടക്കുന്ന സാഹചര്യങ്ങളും ഇതിലൂടെ ഒഴിവാക്കാം.

3. പിന്‍വലിച്ച തുകയ്ക്ക് മാത്രം പലിശ

നിങ്ങള്‍ക്ക് അനുവദിച്ച വായ്പാ തുകയ്ക്കല്ല, പിന്‍വലിച്ച തുകയ്ക്കു മാത്രമാണ് ഫ്‌ളെക്‌സി ലോണില്‍ പലിശ കണക്കാക്കുകയുള്ളു. സാധാരണ പേഴ്‌സണല്‍ ലോണുകളുടെ ഇ.എം.ഐ. കണക്കാക്കുന്ന കാല്‍ക്കുലേറ്ററുകള്‍ പ്രയോജനപ്പെടുത്താതെ പ്രതിദിന പലിശാ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ചാവണം ഈ വായ്പകളുടെ ചെലവു കണക്കാക്കാന്‍.

4. തുടക്കം മുതല്‍ ഇ.എം.ഐ. ബാധ്യത കുറക്കാം

ഹൈബ്രിഡ് ഫ്‌ളെക്‌സി ലോണ്‍ പ്രയോജനപ്പടുത്തുകയാണെങ്കില്‍ ആദ്യ ഘട്ടത്തില്‍  ഇ.എം.ഐ. ബാധ്യത കുറക്കാനാവും. പലിശയും മുതലും ചേര്‍ത്ത് തുടക്കത്തിലേ തിരിച്ചടക്കുന്ന രീതിയില്‍ നിങ്ങള്‍ക്കിതു തെരഞ്ഞെടുക്കാനുള്ള അവസരമാണ നല്‍കുന്നത്. അതായത് നിങ്ങള്‍ക്ക് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ പൂര്‍ണ നിയന്ത്രണം. നിങ്ങളുടെ സമ്പാദ്യത്തെ ബാധിക്കാതെ മുന്നോട്ടു പോകാനും അതു നിങ്ങളെ സഹായിക്കും.

5. അധിക ചെലവില്ലാതെ ഭാഗിക തിരിച്ചടക്കലുകള്‍ നടത്താം

സാധാരാണ വായപ്്കളില്‍ നിങ്ങള്‍ മുന്‍കൂര്‍ തിരിച്ചടവു നടത്തുമ്പോള്‍  വായ്പാ ദാതാക്കള്‍ ഒരു ഫീസ് ഈടാക്കും. അതു നിങ്ങളുടെ സമ്പാദ്യത്തെയാവും ബാധിക്കുക ബജാജ് ഫിന്‍സെര്‍വ് ഫ്‌ളെക്‌സി പേഴ്‌സണല്‍ ലോണുകള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ അധിക ചെലവൊന്നുമില്ലാതെ ഭാഗികമായ തിരിച്ചടക്കലുകള്‍ നടത്താം. അതായത് നിങ്ങളുടെ കൈവശം അധിക പണം ലഭിക്കുമ്പോഴെല്ലാം തിരിച്ചടക്കല്‍ നടത്തി പലിശ ഭാരം കുറക്കാനാവും. വായ്പയ്ക്ക് അപേക്ഷിക്കുന്നതിലും തിരിച്ചടക്കുന്നതിലുമെല്ലാം പൂര്‍ണമായ അനായാസത നല്‍കുന്നതാണ് ഫ്‌ളെക്‌സി പേഴ്‌സണല്‍ ലോണ്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
FROM ONMANORAMA