ADVERTISEMENT

ഡിജിറ്റൽ വാലറ്റുകളിലൂടെ കൊച്ചു കൊച്ചു പണമിടപാടുകൾ സാർവ്വത്രികമായതോടെ ഇടപാടുകാരുടെ പണം നഷ്‌ടപ്പെടുന്ന സംഭവങ്ങളും കൂടി വരുന്നു. എന്നാൽ വാലറ്റുകളിൽ പണം നഷ്‌ടപ്പെട്ടാൽ ഇടപാടുകാരൻ സഹിച്ചോളണം എന്ന സ്ഥിതിയ്‌ക്ക് മാറ്റം വന്നിട്ടുണ്ടിപ്പോൾ. 

വാലറ്റുകളിൽ നിന്ന് വാലറ്റുകളിലേയ്‌ക്ക് പണം അയയ്‌ക്കുമ്പോൾ അയയ്‌ക്കുന്നവരുടെ അക്കൗണ്ടിൽ കുറവ് വരുകയും ഉദ്ദേശിച്ച അക്കൗണ്ടിൽ പണം ലഭിക്കാതെ വരുന്നതുമാണ് പരാതിയ്‌ക്ക് ഇട വരുന്ന ഒരു സന്ദർഭം. ചില അവസരങ്ങളിൽ സാധനങ്ങളും സേവനങ്ങളും വാങ്ങിയതിന് കച്ചവട സ്ഥാപനത്തിന് വാലറ്റ് വഴി പണം നൽകുമ്പോൾ അക്കൗണ്ടിൽ പണം കുറവ് ചെയ്യപ്പെടും കച്ചവട സ്ഥാപനത്തിന് ക്രെഡിറ്റ് കിട്ടിയിട്ടുമുണ്ടാകില്ല. വാലറ്റുകളിൽ നിന്ന് അനധികൃതമായി പണം മോഷ്‌ടിച്ച് കൊണ്ടു പോകുന്നതാണ് പണം നഷ്‌ടത്തിന് മറ്റൊരു കാരണം. 

സീറോ ലയബിലിറ്റി സംരക്ഷണം

മുൻകൂർ പണം അടച്ച് ഉപയോഗിക്കുന്ന മൊബിക് വിക്, ആമസോൺ പേ തുടങ്ങിയ ഡിജിറ്റൽ വാലറ്റുകളിൽ പണം നഷ്‌ടം സംഭവിച്ചാൽ സീറോ ലയബിലിറ്റി സംരക്ഷണം ഉറപ്പാക്കിക്കൊണ്ട ് റിസർവ് ബാങ്ക് നിബന്ധനകൾ പുറപ്പെടുവിച്ചിട്ടുണ്ട ്. വാലറ്റുകളിൽ പണം കിഴിവ് ചെയ്യുമ്പോൾ മൊബൈൽ ഹ്രസ്വ സന്ദേശങ്ങളായും ഇമെയിൽ ആയും ഇടപാടുകാരന് ഉടനടി വിവരം നൽകണം. ഇടപാടുകാരൻ ഉദ്ദേശിച്ചതല്ലാത്തതോ അധികാരപ്പെടുത്തിയിട്ടില്ലാത്തതോ ആയ പണം കിഴിവുകൾ അപ്പോൾ തന്നെ വാലറ്റ് കമ്പനിയെ അറിയിക്കേണ്ടതും തർക്കം ഉന്നയിക്കേണ്ടതുമാണ്. 

വ്യാജ ഇടപാടുകളിലൂടെയോ വാലറ്റ് കമ്പനിയുടെ ശ്രദ്ധയില്ലായ്‌മയിലൂടെയോ സേവനങ്ങളിലുള്ള ന്യൂനതകളിലൂടെയോ ആണ് പണം നഷ്‌ടപ്പെട്ടതെങ്കിൽ ഇടപാടുകാരന് യാതൊരു ബാധ്യതയും ഉണ്ടാകുന്നില്ല. പണം പൂർണ്ണമായും തിരികെ നൽകണം എന്നുള്ളതാണ് സീറോ ലയബലിറ്റി കൊണ്ട ് ഉദ്ദേശിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഇടപാടുകാരൻ വാലറ്റ് കമ്പനിയെ വിവരം അറിയിച്ചോ ഇല്ലയോ എന്ന് ബാധകമാകുന്നില്ല. 

വാലറ്റ് കമ്പനിയുടെ ന്യൂനതകൾ കാരണമല്ലാതെ മറ്റുള്ളവരുടെ ഇടപെടൽ മൂലം ഇടപാടുകാരന് സംഭവിക്കുന്ന നഷ്‌ടം വിവരം കിട്ടി മൂന്ന് ദിവസത്തിനുള്ളിൽ കമ്പനിയെ അറിയിക്കാൻ കഴിഞ്ഞാൽ ഇടപാടുകാരന് പൂർണ്ണ സംരക്ഷണം ലഭിക്കും. അറിയിക്കുന്നത് നാല് മുതൽ ഏഴ് ദിവസത്തിനുള്ളലാണെങ്കിൽ പരമാവധി ബാധ്യത 10,000 രൂപാ വരെ പരിമിതപ്പെടുത്തുന്നു. അതിന് മുകളിൽ ഓരോ കമ്പനിയും അവരവരുടെ നയം അനുസരിച്ച് ബാധ്യത നിർണ്ണയിക്കും. തെറ്റായി കിഴിവ് ചെയ്‌ത് പണം 10 ദിവസത്തിനുള്ളിൽ തിരികെ നൽകേണ്ടതും തർക്കമുണ്ടായ ഇടപാട് തീയതിയ്‌ക്ക് തന്നെ വരവ് വച്ചതായി കണക്കാക്കേണ്ടതുമാണ്. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com