ADVERTISEMENT

പ്രവാസികൾക്ക് ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിൽ താൽപ്പര്യമേറെയാണ്. പക്ഷെ പല നിക്ഷേപ അവസരങ്ങളെക്കുറിച്ചും അറിവില്ലാത്തത് അവരെ നിക്ഷേപം നടത്തുന്നതിൽ നിന്നും പിന്തിര ന്നു. ഒസിഐ (ഓവര്‍സീസ്‌ സിറ്റിസണ്‍ ഓഫ്‌ ഇന്ത്യ) എന്ന വിദേശപൗരത്വമുള്ള ഇന്ത്യക്കാർക്ക് എന്‍പിഎസില്‍ നിക്ഷേപിക്കാനുള്ള അവസരമെന്തെന്ന് നോക്കാം.

ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്ന കാര്യം വരുമ്പോള്‍ ഒസിഐ, പിഐഒ വിഭാഗത്തില്‍പ്പെടുന്നവരെയെല്ലാം എന്‍ആര്‍ഐകളായാണ്‌ കണക്കാക്കുന്നത്‌. നിലവില്‍ 8 ഫണ്ട്‌ ഹൗസുകള്‍ മാത്രമാണ്‌ യുഎസ്‌/കാനഡയില്‍ നിന്നുള്ള എന്‍ആര്‍ഐ/ഒസിഐകളെ നിക്ഷേപം നടത്താന്‍ അനുവദിക്കുന്നത്‌

എന്‍പിഎസിന്റെ കാര്യത്തിലും ഇതു സമാനമാണ്‌. ഇൗയിടെ കേന്ദ്രസര്‍ക്കാര്‍ ഒസിഐകള്‍ക്ക്‌ കൂടി അവസരം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. അടുത്തുതന്നെ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഇതിനായി ഫെമ നിയമപ്രകാരം വ്യവസ്ഥകള്‍ പുറത്തിറക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com