ADVERTISEMENT
ഇന്ത്യൻ ഓഹരി വിപണി കണ്ട ഏറ്റവും മികച്ച ആദ്യ പബ്ലിക് ഇഷ്യുകളിൽ ഒന്നായി ഐആർസിടിസി മാറിയതോടെ വിപണിയ്ക്കും നിക്ഷേപകർക്കും  ആകാംഷയുടെ നാളുകളാണ് ഇനി. എനിക്കു ഓഹരി കിട്ടുമോ? കിട്ടിയാൽ തന്നെ എത്ര കിട്ടും? ഇതാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നവർക്ക് അറിയാനുള്ളത്. അതിനായി പത്താം തീയതി വരെ കാത്തിരിക്കേണ്ടി വരും.

നിലവിൽ ഒക്ടോബർ പത്തിനു ഐആർസിടിസി അലോട്ട്മെന്റ് നടക്കും എന്നാണ് റിപ്പോർട്ട്. രണ്ടു കോടി ഓഹരികളാണ് ആകെ വിറ്റഴിക്കാനുള്ളളത്. പക്ഷേ   225.5 കോടി ഓഹരികൾക്കു ആവശ്യക്കാരുണ്ട്. അതായത് 112  ഇരട്ടി. നൂറെണ്ണത്തിനു അപേക്ഷിച്ചവർക്കു ഒരു ഓഹരി പോലും നൽകാനാകാത്ത അവസ്ഥ. അതിനാൽ അലോട്ട്മെന്റ് വന്നാലേ എത്ര ഓഹരി എത്ര രൂപയ്ക്ക് കിട്ടും എന്നു അറിയാനാകൂ.

സർക്കാർ 12.6% ഓഹരി വിഹിതമാണ് വിറ്റഴിക്കുന്നത്. ചെറുകിടക്കാർക്കായുള്ള  വിഹിതത്തിനു 14ഉം ജീവനക്കാരുടെ വിഹിതത്തിനു ആറും ഇരട്ടി ആവശ്യക്കാരാണുള്ളത്. അതുകൊണ്ട് തന്നെ ആ വിഭാഗത്തിൽ പെട്ടവർക്ക് ന്യായമായ അലോട്ട്മെന്റ് ലഭിക്കുമെന്നു പ്രതീക്ഷിക്കാം. എന്നാൽ  സ്ഥാപന നിക്ഷേപകരുടെ വിഹിതത്തിനു 109ഉംസമ്പന്നരുടെ വിഹിതത്തിനു 355ഉം ഇരട്ടി അപേക്ഷകരുണ്ട്. അതിനാൽ ഇക്കൂട്ടർക്ക്  അതനുസരിച്ചാവും അലോട്ട്മെന്റ്.എന്നാൽ ഇതു സംബന്ധിച്ച യഥാർത്ഥ ചിത്രം അലോട്ട്മെന്റ് ദിവസം അന്നത്തെ ചട്ടമനുസരിച്ചേ അറിയാനാകൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com