ADVERTISEMENT


ക്രഡിറ്റ്‌ / ഡെബിറ്റ്‌ കാര്‍ഡുകളുടെ ഉപയോഗം കൂടിയതോടെ തട്ടിപ്പുകളുടെ എണ്ണത്തിലും വര്‍ധന വന്നിട്ടുണ്ട്‌. പിൻ തട്ടിയെടുത്ത് പണം തട്ടിക്കുന്നതിനു പുറമേ വ്യാജ കാർഡുപയോഗിച്ച് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്ന കാര്യവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതിനാല്‍ ക്രഡിറ്റ്‌ /ഡെബിറ്റ്‌ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ അതീവ ശ്രദ്ധ നല്‍കണം.

ക്രഡിറ്റ്‌ / ഡെബിറ്റ്‌ കാര്‍ഡ്‌ ഇടപാടുകള്‍ എങ്ങനെ സുരക്ഷിതമാക്കാം?

∙അക്കൗണ്ട്‌ നമ്പര്‍, ഡെബിറ്റ്‌ / ക്രഡിറ്റ്‌ കാര്‍ഡിന്റെ പിന്‍ നമ്പറുകള്‍, ഇന്റര്‍നെറ്റ്‌ ബാങ്കിങിന്റെ പാസ്സ്‌ വേഡുകള്‍ തുടങ്ങിയ ബാങ്ക്‌ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും മൊബൈലില്‍ സൂക്ഷിക്കരുത്‌. മൊബൈല്‍ ഹാക്ക്‌ ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്‌. അങ്ങനെ സംഭവിച്ചാല്‍ ഈ വിവരങ്ങള്‍ നഷ്ടപ്പെടാനും ദുരുപയോഗം ചെയ്യപ്പെടാനും ഉള്ള സാധ്യത കൂടുതലാണ്‌.

∙പൊതു സ്ഥലങ്ങളിലെ സൗജന്യ വൈ-ഫൈ ഹോട്‌സ്‌പോട്ടുകള്‍ ഉപയോഗിക്കുമ്പോള്‍ ഹാക്ക്‌ ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്‌. അതിനാല്‍ മൊബൈല്‍ സേവന ദാതാക്കള്‍ ലഭ്യമാക്കുന്ന സുരക്ഷിത നെറ്റ്‌വര്‍ക്കുകള്‍ അല്ലെങ്കില്‍ പാസ്സ്‌വേഡിനാല്‍ സുരക്ഷിതമായ വൈ-ഫൈ കണക്ഷന്‍ എന്നിവ മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കുക.

∙ഫോണുകളില്‍ ഒഫിഷ്യല്‍ ആപ്പുകള്‍ മാത്രം ഉപയോഗിക്കുക. അതല്ലെങ്കില്‍ ഫോണിലെ സെക്യൂരിറ്റി ഫീച്ചറുകള്‍ തകര്‍ത്ത്‌ ഡേറ്റകള്‍ മോഷ്ടിക്കാനുള്ള സാധ്യത ഉണ്ട്‌. ഒഫിഷ്യല്‍ ആപ്ലിക്കേഷനുകള്‍ വഴി നെറ്റ്‌വര്‍ക്കിലൂടെ അയക്കുന്ന വിവരങ്ങള്‍ സുരക്ഷ മുന്‍ നിര്‍ത്തി എന്‍ക്രിപ്‌റ്റ്‌ ചെയ്‌തിരിക്കും. ഇടപാടുകള്‍ സുരക്ഷിതമായിരിക്കും.

∙ബാങ്കിന്റെ വെബ്‌സൈറ്റിലേക്ക്‌ പോകാന്‍ ക്ലിക്‌ ചെയ്യാന്‍ ആവശ്യപ്പെട്ടു കൊണ്ട്‌ വരുന്ന മെയിലുകളില്‍ ആകൃഷ്ടരാകരുത്‌ . ഇത്‌ ചിലപ്പോള്‍ തട്ടിപ്പ്‌ ആകാനുള്ള സാധ്യത ഉണ്ട്‌. ഒഫിഷ്യല്‍ ബാങ്ക്‌ സൈറ്റുകളെ അനുകരിച്ചുള്ള വെബ്‌സൈറ്റുകള്‍ നിരവധി ഉണ്ട്‌. ടെക്‌സ്റ്റ്‌ മെസ്സേജുകളും ഇ-മെയിലുകളും വഴി ഇത്തരം ലിങ്കുകള്‍ അയക്കാന്‍ സാധ്യത ഉണ്ട്‌. ശ്രദ്ധിക്കുക.

∙സുരക്ഷിതമായ വെബ്‌സൈറ്റുകളുടെ യുആര്‍എല്‍(URL) തുടങ്ങുന്നത്‌ https യില്‍ ആയിരിക്കും http യില്‍  ആയിരിക്കില്ല.
ഇതിന്‌ പുറമെ ബ്രൗസര്‍ വിന്‍ഡോയില്‍ 'ലോക്‌ ' ചിഹ്നം നല്‍കിയിട്ടുണ്ടോ എന്നും ശ്രദ്ധിക്കണം.

∙ഇ-കൊമേഴ്‌സ്‌ ഇടപാടുകള്‍ക്ക്‌ ഡെബിറ്റ്‌ കാര്‍ഡ്‌ ഉപയോഗിക്കുന്നത്‌ പരമാവധി ഒഴിവാക്കുക. ഏതെങ്കിലും തരത്തില്‍ കാര്‍ഡ്‌ വിവരങ്ങള്‍ ചോരുകയാണെങ്കില്‍ അക്കൗണ്ടിലെ മുഴുവന്‍ പണവും നഷ്ടമാകാന്‍ കാരണമാകും ഇ-കൊമേഴ്‌സ്‌ ഇടപാടുകള്‍ക്ക്‌ ക്രഡിറ്റ്‌ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതാണ്‌ ഉചിതം.

∙പതിവായി ഷോപ്പിങ്‌ നടത്തുന്ന ആള്‍ അല്ലെങ്കില്‍ വിര്‍ച്വല്‍ കാര്‍ഡ്‌ ഉപയോഗിക്കാം. ഇത്‌ പ്രീപെയ്‌ഡ്‌ കാര്‍ഡുകള്‍ അല്ലെങ്കില്‍ ലിമിറ്റഡ്‌ ഡെബിറ്റ്‌ കാര്‍ഡുകളാണ്‌. മാത്രമല്ല പ്രാഥമിക കാര്‍ഡിന്റെ വിവരങ്ങള്‍ വ്യാപാരികള്‍ക്ക്‌ ലഭ്യമാകില്ല .
ഈ കാര്‍ഡിന്റെ ഉപയോഗത്തിനുള്ള വിന്‍ഡോ പരമാവധി 48 മണിക്കൂര്‍ അല്ലെങ്കില്‍ ഇടപാട്‌ പൂര്‍ത്തിയാക്കുന്നത്‌ വരെ എന്ന്‌ പരിമിതപ്പെടുത്തിയിട്ടുണ്ട്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com