ഉയർന്ന നേട്ടം കിട്ടാൻ കമ്പനി എഫ്ഡിയിൽ നിക്ഷേപിക്കാം

Mail This Article
പണപ്പെരുപ്പത്തിന്റെ കാലഘട്ടത്തിൽ മികച്ച നേട്ടം സ്വന്തമാക്കാൻ കമ്പനി എഫ് ഡി അഥവാ കോർപ്പറേറ്റ് എഫ്ഡിയിൽ നിക്ഷേപിക്കാം. നിശ്ചിത കാലയളവിൽ ഫിക്സഡ് റേറ്റിൽ മികച്ച പലിശ ലഭിക്കുന്നു എന്നതാണ് ആണ് ഇതിന്റെ ഗുണം. ഫിനാൻഷ്യൽ സ്ഥാപനങ്ങളും എംബിഎഫ്സിയും (non banking financial companies) ആണ് കമ്പനി എഫ്ഡി സ്വീകരിക്കുന്നത്. നിക്ഷേപങ്ങൾ സമാഹരിക്കുന്നത് കമ്പനി ആക്ട് സെക്ഷൻ 58എ പ്രകാരമാണ്.
നേട്ടങ്ങൾ
• ഉയർന്ന പലിശ നിരക്ക്
• ഫ്ളെക്സിബിൾ ആയ കാലാവധി
• ഒരു സാമ്പത്തിക വർഷം 5000 രൂപ വരെയുള്ള പലിശയ്ക്ക് ടിഡിഎസ് പിടിക്കില്ല
• പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ മികച്ചനേട്ടം ഉറപ്പാക്കാം
റിസ്ക് കൂടുതൽ
• നിക്ഷേപങ്ങൾ പൂർണമായും സുരക്ഷിതമല്ല
• കമ്പനി പ്രതിസന്ധിയിലായാൽ നിക്ഷേപം പിൻവലിക്കാൻ സാധ്യമല്ല
• കമ്പനിയുടെ സ്വത്തുമായി നിക്ഷേപത്തിനു ബന്ധമൊന്നുമില്ല
• അയ്യായിരം രൂപയ്ക്ക് മുകളിലുള്ള പലിശ വരുമാനത്തിന് ടിഡിഎസ് നൽകണം. ബാങ്ക് എഫ്ഡി ആണെങ്കിൽ 10,000 രൂപ വരെ ഇൻകം ടാക്സ് ഇളവ് ലഭിക്കും.
ശ്രദ്ധിക്കേണ്ടത്
• നിക്ഷേപിക്കാൻ പോകുന്ന കമ്പനിയുടെ മുൻകാലപ്രകടനം, കസ്റ്റമർ സർവീസ്, മറ്റു പശ്ചാത്തലം തുടങ്ങിയവ പരിശോധിക്കുക.
• സമീപകാല പ്രകടനം വിലയിരുത്തുക.
• CRISIL, ICRA തുടങ്ങിയ റേറ്റിങ് ഏജൻസികൾ കമ്പനികളും കമ്പനി എഫ്ഡികളും വിലയിരുത്തുന്നുണ്ട്.
• AAA എന്നാണ് റേറ്റിങ് എങ്കിൽ ആ കമ്പനി സുരക്ഷിതമാണ്.
• കമ്പനിയുടെ ഡയറക്ടർമാർ പ്രമോട്ടർമാർ എന്നിവരെക്കുറിച്ചും മനസ്സിലാക്കുക.
• നിങ്ങൾ തിരഞ്ഞെടുത്ത കമ്പനിയുടെ റേറ്റിങ് കുറവാണെങ്കിൽ ദീർഘകാല നിക്ഷേപത്തിനു പകരം ചുരുങ്ങിയകാലം കൊണ്ട് പൂർത്തിയാകുന്ന നിക്ഷേപങ്ങൾ പരിഗണിക്കാം.